x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസാധാരണം ഈ കാ​ട്ടു​തീ

ഡോ. ടി.വി. ​​​​മു​​​​ര​​​​ളീ​​​​വ​​​​ല്ല​​​​ഭ​​​​ൻ
Published: August 17, 2026 12:22 AM IST | Updated: August 17, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ന​​​​ത്ത കാ​​​​ല​​​​വ​​​​ർ​​​​ഷം മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​തം ദു​​​​സ്സ​​​​ഹ​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, കാ​​​​ന​​​​ഡ​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലും അ​​​​ത്യു​​​​ഷ്ണ ത​​​​രം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ളു​​​​ത്തി​​​​യ കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ ആ​​​​ളു​​​​ക​​​​ൾ വെ​​​​ന്തു​​​​മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ഭാ​​​​സ​​​​ങ്ങ​​​​ൾ അ​​​​പൂ​​​​ർ​​​​വം.

ഇ​​​​ന്ന​​​​വ വി​​​​ട്ടു​​​​മാ​​​​റാ​​​​ത്ത പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളാ​​​​യി. ഫ​​​​ല​​​​മോ, ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഹെ​​​​ക്‌​​​​ട​​​​ർ വ​​​​ന​​​​ന​​​​ശീ​​​​ക​​​​ര​​​​ണം, പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ത​​​​ക​​​​ർ​​​​ച്ച, ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്ക​​​​ൽ, അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ൻ​​​​തോ​​​​തി​​​​ൽ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക​​​​ങ്ങ​​​​ൾ (ജി​​​​എ​​​​ച്ച്ജി) പു​​​​റ​​​​ന്ത​​​​ള്ള​​​​ൽ. ഇ​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ധാ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തും ദീ​​​​ർ​​​​ഘ​​​​കാ​​​​ല ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തും വ്യ​​​​ക്ത​​​​മാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്നു: പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്തു​​​​കൊ​​​​ണ്ടെ​​​​ന്തു​​​​കൊ​​​​ണ്ടെ​​​​ന്തു​​​​കൊ​​​​ണ്ട്?

വ​​​​ട​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും കാ​​​​ട്ടു​​​​തീ​​​​ക്കു പി​​​​ന്നി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ​​​​മാ​​​​ന​​​​മാ​​​​ണ്.

ആ​​​​ധു​​​​നി​​​​ക കാ​​​​ട്ടു​​​​തീ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​മാ​​​​ണ്. ആ​​​​ഗോ​​​​ള ശ​​​​രാ​​​​ശ​​​​രി താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​ർ​​​​ന്ന​​​​ത് ചൂ​​​​ടു​​​​കൂ​​​​ടി​​​​യ​​​​തും ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റി​​​​യ​​​​തു​​​​മാ​​​​യ വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​​ത്തി​​​​നും നേ​​​​ര​​​​ത്തേ​​​​യു​​​​ള്ള മ​​​​ഞ്ഞു​​​​രു​​​​ക​​​​ലി​​​​നും ദീ​​​​ർ​​​​ഘ​​​​കാ​​​​ല വ​​​​ര​​​​ൾ​​​​ച്ച​​​​യ്ക്കും കാ​​​​ര​​​​ണ​​​​മാ​​​​യി. ഈ ​​​​സം​​​​യോ​​​​ജ​​​​നം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ‘ഫ​​​​യ​​​​ർ വെ​​​​ത​​​​ർ’ (കു​​​​റ​​​​ഞ്ഞ അ​​​​ന്ത​​​​രീ​​​​ക്ഷ ഈ​​​​ർ​​​​പ്പം, ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല, വ​​​​ര​​​​ണ്ട മ​​​​ണ്ണ്, ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റ്) സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്നു. വ​​​​ര​​​​ണ്ട അ​​​​ന്ത​​​​രീ​​​​ക്ഷം സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഈ​​​​ർ​​​​പ്പം വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും വി​​​​ശാ​​​​ല​​​​മാ​​​​യ വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തീ​​​​പി​​​​ടി​​​​ക്കു​​​​ന്ന ഇ​​​​ന്ധ​​​​ന​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ൾ: 

മ​​​​നു​​​​ഷ്യ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ

വ്യ​​​​ത്യ​​​​സ്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്:
കാ​​​​ന​​​​ഡ: ശ്ര​​​​ദ്ധ​​​​യി​​​​ല്ലാ​​​​യ്മ (ശ​​​​രി​​​​യാ​​​​യി അ​​​​ണ​​​​യ്ക്കാ​​​​ത്ത ക്യാ​​​​മ്പ് ഫ​​​​യ​​​​റു​​​​ക​​​​ൾ, പ​​​​വ​​​​ർ ലൈ​​​​നു​​​​ക​​​​ളി​​​​ലെ ത​​​​ക​​​​രാ​​​​റു​​​​ക​​​​ൾ, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള തീ​​​​പ്പൊ​​​​രി​​​​ക​​​​ൾ) പ​​​​കു​​​​തി​​​​യോ​​​​ളം തീ​​​​പി​​​​ടിത്ത​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും, ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്ന മൊ​​​​ത്തം വി​​​​സ്തൃ​​​​തി​​​​യു​​​​ടെ 80% മു​​​​ത​​​​ൽ 90% വ​​​​രെ ഭാ​​​​ഗ​​​​വും ഇ​​​​ടി​​​​മി​​​​ന്ന​​​​ൽ മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന തീ​​​​പി​​​​ടിത്ത​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണ​​​​മാ​​​​ണ്. വ​​​​ര​​​​ണ്ട വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ നീ​​​​ങ്ങു​​​​ന്ന ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ക​​​​ൾ, അ​​​​ടി​​​​യ​​​​ന്ത​​​​ര സേ​​​​ന​​​​ക​​​​ൾ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത വി​​​​ദൂ​​​​ര പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ തീ​​​​പി​​​​ടിത്ത​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

യൂ​​​​റോ​​​​പ്പ്: യൂ​​​​റോ​​​​പ്പി​​​​ലെ (പ്ര​​​​ത്യേ​​​​കി​​​​ച്ച് തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ) 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം കാ​​​​ട്ടു​​​​തീ​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ നേ​​​​രി​​​​ട്ടോ അ​​​​ല്ലാ​​​​തെ​​​​യോ ഉ​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ മൂ​​​​ല​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. കാ​​​​ർ​​​​ഷി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള തീ​​​​യി​​​​ട​​​​ൽ, ഉ​​​​പ​​​​ക​​​​ര​​​​ണ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ, വ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ധി​​​​നി​​​​വേ​​​​ശം എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ്.

സ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വ​​​​വും ഭൂ​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​വും

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ന്തു​​​​ട​​​​രു​​​​ന്ന തീ ​​​​അ​​​​ണ​​​​യ്ക്ക​​​​ൽ രീ​​​​തി​​​​ക​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തീ​​​​പി​​​​ടി​​​​ക്കു​​​​ന്ന അ​​​​ടി​​​​മ​​​​ര​​​​ങ്ങ​​​​ളും പു​​​​ല്ലു​​​​ക​​​​ളും വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി. തെ​​​​ക്ക​​​​ൻ യൂ​​​​റോ​​​​പ്പി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഗ്രാ​​​മ​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റം കൂ​​​ടി. അ​​​തോ​​​ടെ കൃ​​​​ഷി​​​​ഭൂ​​​​മി​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നും എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തീ​​​​പി​​​​ടി​​​​ക്കു​​​​ന്ന ല​​​​ന്ത​​​​ൻ ചെ​​​​ടി​​​​ക​​​​ളും പു​​​​ല്ലു​​​​ക​​​​ളും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​​ള​​​​രു​​​​ന്ന​​​​തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​യി. കൂ​​​​ടാ​​​​തെ, ചൂ​​​​ടു​​​​ള്ള ശൈ​​​​ത്യ​​​​കാ​​​​ലം കാ​​​​ര​​​​ണം പെ​​​​രു​​​​കു​​​​ന്ന കീ​​​​ട​​​​ങ്ങ​​​​ൾ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് മ​​​​ര​​​​ങ്ങ​​​​ളെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​വ ഉ​​​​ണ​​​​ങ്ങി തീ​​​​പി​​​​ടി​​​​ക്കാ​​​​ൻ പാ​​​​ക​​​​ത്തി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

കാ​​​​ന​​​​ഡ​​​​യി​​​​ലെ കാ​​​​ട്ടു​​​​തീ​​​​ വ​​​​ർ​​​ധ​​​​ന

കാ​​​​ന​​​​ഡ​​​​യി​​​​ലെ 2023ലെ ​​​​കാ​​​​ട്ടു​​​​തീ സീ​​​​സ​​​​ൺ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ റി​​​ക്കാ​​​ർ​​​​ഡു​​​​ക​​​​ൾ ഭേ​​​​ദി​​​​ച്ചു. ആ​​​​കെ ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശം 1.5 കോ​​​​ടി ഹെ​​​​ക്‌​​​ട​​​റി​​​​ല​​​​ധി​​​​കം. ഇ​​​​ത് ഗ്രീ​​​​സി​​​നേ​​​​ക്കാ​​​​ൾ വ​​​​ലു​​​​തും 1989ൽ ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മു​​​​ൻ റി​​​ക്കാ​​​ർ​​​ഡി​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യു​​​​മാ​​​​ണ്. ഈ ​​​​വ​​​​ൻ ദു​​​​ര​​​​ന്തം 2,32,000 നി​​​​വാ​​​​സി​​​​ക​​​​ളെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​ക്കി. ഈ ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്ന പു​​​​ക വ​​​​ട​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ വാ​​​​യു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും, അറ്റ്‌ലാന്‍റിക്‌ സ​​​​മു​​​​ദ്രം ക​​​​ട​​​​ന്ന് പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യൂ​​​​റോ​​​​പ്പി​​​​ൽ വ​​​​രെ എ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. 2026ലെ ​​​​ആ​​​​ഘാ​​​​തം ഇ​​​​നി​​​​യും തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ.

യൂ​​​​റോ​​​​പ്പി​​​​ലെ കാ​​​​ട്ടു​​​​തീ​​​​യു​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യം

കാ​​​​ന​​​​ഡ​​​​യി​​​​ലെ വ​​​​ലി​​​​യ വ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്ന​​​തി​​​ന്‍റെ വി​​​​സ്തൃ​​​​തി കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ഘാ​​​​തം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. 2023ൽ ​​​​ഇ യു​​​​വി​​​​ൽ 5,00,000 ഹെ​​​​ക്‌​​​ട​​​റി​​​​ല​​​​ധി​​​​കം പ്ര​​​​ദേ​​​​ശം ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നു. ഗ്രീ​​​​സി​​​​ലെ അ​​​​ല​​​​ക്സാ​​​​ൻ​​​ഡ്രോ​​​​പോ​​​​ലി​​​സി​​​​ന് സ​​​​മീ​​​​പം യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ട്ടു​​​​തീ​​​യു​​​ണ്ടാ​​​യി. അ​​​​ത് 90,000 ഹെ​​​ക്‌​​​ട​​​റി​​​​ല​​​​ധി​​​​കം പ്ര​​​​ദേ​​​​ശം ന​​​​ശി​​​​പ്പി​​​​ച്ചു. 2026 ലെ ​​​​ആ​​​​ഘാ​​​​തം ഇ​​​​നി​​​​യും തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തിയിട്ടില്ല.

പാ​​​​രി​​​​സ്ഥി​​​​തി​​​​ക, സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ

കാ​​​​ട്ടു​​​​തീ​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ല​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന താ​​​​ത്കാ​​​​ലി​​​​ക നാ​​​​ശ​​​​ന​​​ഷ്‌​​​ട​​​ങ്ങ​​​​ൾ​​​​ക്കു​​​മ​​​​പ്പു​​​​റ​​​​മാ​​​​ണ്. വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​ന​​​​വും: 2023ൽ ​​​​കാ​​​​ന​​​​ഡ​​​​യി​​​​ലെ കാ​​​​ട്ടു​​​​തീ​​​യി​​​ലു​​​ണ്ടാ​​​യ​​​ത് ആ​​​​ഗോ​​​​ള കാ​​​​ട്ടു​​​​തീ കാ​​​​ർ​​​​ബ​​​​ൺ പു​​​​റ​​​​ന്ത​​​​ള്ള​​​​ലി​​​​ന്‍റെ 23% ആ​​​​യി​​​രു​​​ന്നു. കാ​​​​ർ​​​​ബ​​​​ൺ വ​​​​ലി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ശി​​​​ക്കു​​​​മ്പോ​​​​ൾ, അ​​​​വ ത​​​​ന്നെ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ർ​​​​ബ​​​​ൺ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക​​​​യും ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം വ​​​​ർ​​​​ധി​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

മ​​​​ണ്ണി​​​​ന്‍റെ നാ​​​​ശ​​​​വും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ ന​​​​ഷ്‌​​​ട​​​​വും: അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ തീ​​​​പി​​​​ടി​​​​ത്തം മ​​​​ണ്ണി​​​​ന്‍റെ ഫ​​​​ല​​​​ഭൂ​​​​യി​​​​ഷ്ഠ​​​​ത ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും വെ​​​​ള്ളം ഇ​​​​റ​​​​ങ്ങാ​​​​ത്ത രീ​​​​തി​​​​യി​​​​ൽ മ​​​​ണ്ണി​​​​നെ മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​ത് പ്ര​​​​ള​​​​യ​​​​ത്തി​​​​നും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ക​​​​ർ​​​​ച്ച: തീ ​​​​അ​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​ക്കു​​​​ന്ന​​​​തി​​​​നും വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം മൂ​​​​ല​​​​മു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ശ​​​​ത​​​​കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത്.

നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നു ഭീ​​​​ഷ​​​​ണി

അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​യി ലോ​​​​ക​​​​ത്തെ​​​​മ്പാ​​​​ടും വ​​​​ർ​​​​ധി​​​​ച്ചു​​​വ​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ മ​​​​നു​​​​ഷ്യ​​​​ന്‍റെ മാ​​​​ത്ര​​​​മ​​​​ല്ല, എ​​​​ല്ലാ ജീ​​​​വ​​​​ജാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ഗോ​​​​ള താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ​​​​രി​​​​സ്ഥി​​​​തി വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ളെ​​​​യാ​​​​ണി​​​ത് കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. തീ​​​​യ​​​​ണ​​​​യ്ക്കാ​​​​നു​​​ള്ള പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ൾ ഇ​​​​നി മാ​​​റേ​​​ണ്ട​​​തു​​​ണ്ട്. ഭാ​​​​വി​​​​യി​​​​ലെ ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കാ​​​​ടു​​​​ക​​​​ളി​​​​ലെ ഉ​​​​ണ​​​​ങ്ങി​​​​യ മ​​​​ര​​​​ങ്ങ​​​​ളും പു​​​​ല്ലു​​​​ക​​​​ളും മു​​​​ൻ​​​​കൂ​​​​ട്ടി നീ​​​​ക്കം ചെ​​​​യ്യാ​​​​നും പ്ര​​​​കൃ​​​​തി​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​മു​​​​ള്ള ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

(കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​ജി​​​​ലെ സു​​​​സ്ഥി​​​​ര​​​​വി​​​​ക​​​​സ​​​​ന സെ​​​​ന്‍റ​​​​റി​​​​ന്‍റെ അ​​​​ഡ്വൈ​​​​സ​​​​റാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

K-Rail Survey

Tags : ForestFire Unusual Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Canada

Recent News

Corehub Up