x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോമസ് കുതിരവട്ടത്തിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടത് ചുണ്ടിനും കപ്പിനും ഇടയിൽ

ടി. ​​​​ദേ​​​​വ​​​​പ്ര​​​​സാ​​​​ദ്
Published: January 13, 2026 11:31 PM IST | Updated: January 13, 2026 11:31 PM IST

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും രൂ​​​​പപ​​​​രി​​​​ണാ​​​​മ​​​​ങ്ങ​​​​ളി​​​​ലും വ​​​​ലി​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച നേ​​​​താ​​​​വാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച തോ​​​​മ​​​​സ് കു​​​​തി​​​​ര​​​​വ​​​​ട്ടം. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​കാ​​​​ലം മു​​​​ത​​​​ൽ 1991 വ​​​​രെ കെ.​​​​എം. മാ​​​​ണി​​​​യു​​​​ടെ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ട് ഏ​​​​റ്റ​​​​വും അ​​​​ടു​​​​ത്തു​​​​നി​​​​ന്ന സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം.​

പാ​​​​ർ​​​​ട്ടി നേ​​​​രി​​​​ട്ട എ​​​​ല്ലാ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും അ​​​​ദ്ദേ​​​​ഹം മാ​​​​ണി​​​സാ​​​​റി​​​​ന് ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി കൂ​​​​ടെ നി​​​​ന്നു. ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യാ​​​​ൽ ട്യൂട്ടേ​​​​ഴ്സ് ലെ​​​​യി​​​​നി​​​​ലെ ദീപി​​​​ക ഓ​​​​ഫീ​​​​സി​​​​ൽ നി​​​​ശ്ച​​​​യ​​​​മാ​​​​യും എ​​​​ത്തു​​​​ക​​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​വും അ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​യും​​​കു​​​​റി​​​​ച്ച് ഏ​​​​റെ നേ​​​​രം സം​​​​സാ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യും പ​​​​തി​​​​വാ​​​​ക്കി​​​യി​​​​രു​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

ഒ​​​​രി​​​​ക്ക​​​​ൽ കു​​​​തി​​​​ര​​​വ​​​​ട്ടം വ​​​​ന്ന​​​​ത് കാ​​​​ൽ​​​മു​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജൂ​​​​ബി​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​ജോ​​​​ർ​​​​ജ് ആ​​​​ൻ​​​​ഡ്രൂ​​​​സി​​​​നെ കാ​​​​ണാ​​​​നാ​​​​ണ്. അ​​​​ന്ന് പ​​​​തി​​​​വി​​​​ല്ലാ​​​​തെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഓ​​​​ഫീസി​​​​ൽ തി​​​​ര​​​​ക്കി​​​​ല്ലെ​​​​ങ്കി​​​​ൽ വാ, ​​​​ന​​​​മു​​​​ക്ക് ഡോ​​​​ക്‌ടറെ കാ​​​​ണാ​​​​ൻ പോ​​​​കാം. ഞാ​​​​നും കൂ​​​​ടെ പോ​​​​യി. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഊ​​​​ഴം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ആ​​​​രോ ഒ​​​​രാ​​​​ൾ ഓ​​​​ടി വ​​​​ന്നു.

കു​​​​ലീ​​​​ന​​​​മാ​​​​യി വേ​​​​ഷം ധ​​​​രി​​​​ച്ച ഒ​​​​രു മ​​​​ധ്യ​​​​വ​​​​യ​​​​സ്ക്ക​​​​ൻ. അ​​​​തി സ​​​​ന്പ​​​​ന്ന​​​​നാ​​​​ണെ​​​​ന്ന് തോ​​​​ന്നു​​​​ന്ന വേ​​​​ഷ​​​​ഭൂ​​​​ഷാ​​​​ദിക​​​​ൾ. കു​​​​തി​​​​ര​​​​വ​​​​ട്ടം സാ​​​​റ​​​​ല്ലേ എ​​ന്ന് ആ​​​​ദ​​​​ര​​​​വോ​​​​ടെ കൈ​​​​കൂ​​​​പ്പി​​​​ക്കൊ​​​​ണ്ട് ചോ​​​​ദി​​​​ച്ച അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു സാ​​​​റു കാ​​​​ര​​​​ണ​​​​മാ​​​​ണ് ഞാ​​​​നും എ​​​​ന്‍റെ കു​​​​ടും​​​​ബ​​​​വും ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ന്ന് സാ​​​​റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ശ​​​​രി​​​​യാ​​​​ക്കി ത​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് എ​​​​നി​​​​ക്ക് അ​​​​ക്കര യ്ക്ക് പോ​​​​കാ​​​​നൊ​​​​ത്തു. ഇ​​​​ന്ന് ഞാ​​​​നും കു​​​​ടും​​​ബ​​​​വും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​തെ​​​​ല്ലാം സാ​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യം കൊ​​​​ണ്ടു​​​​ണ്ടാ​​​​യ​​​​താ​​​​ണ്. അ​​​​ദ്ദേ​​​​ഹം ഏ​​​​റെ ആ​​​​ദ​​​​ര​​​​വോ​​​​ടെ പ​​​​റ​​​​ഞ്ഞു.​ ഞാ​​​​ൻ എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യണോ അ​​​​യാ​​​​ൾ ചോ​​​​ദി​​​​ച്ചു. ഇ​​​​പ്പോ​​​​ൾ ഒ​​​​ന്നും വേ​​​​ണ്ട കു​​​​തി​​​​ര​​​​വ​​​​ട്ടം സന്തോഷത്തോടെ പ​​​​റ​​​​ഞ്ഞു.

ഡോ​​​​ക്‌ടറെ ക​​​​ണ്ടു മ​​​​ട​​​​ങ്ങു​​​​ന്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. യാ​​​​ത്ര​​​​യ്ക്കി​​​​ട​​​​യി​​​​ൽ ഇ​​​​ങ്ങ​​​​നെ പ​​​​ല​​​​യി​​​​ട​​​​ത്തും വ​​​​ച്ച് പ​​​​ല​​​​രും വ​​​​രാ​​​​റു​​​​ണ്ട്. അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ങ്ങ​​​​ൾ പ​​​​ച്ച​​​​പി​​​​ടി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ച ക​​​​ഥ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു​​​കൊ​​​​ണ്ട്. രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദൈ​​​​വ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണ് ഇ​​​​ത്. എ​​​​ത്ര​​​​പേ​​​​രെ ഇ​​​​ങ്ങ​​​​നെ സ​​​​ഹാ​​​​യി​​​​ച്ചി​​​​രി​​​​ക്കും എ​​​​ന്ന് ഞാ​​​​ൻ ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ ധാ​​​​രാ​​​​ളം പേ​​​​ർ ഉ​​​​ണ്ടാ​​​​വും എ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.​

പ​​​​ല​​​​പ്പോ​​​​ഴും രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലു​​​​ടെ പാ​​​​ഴാ​​​യി​​​​പ്പോ​​​​യ നാ​​​​ളു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ദ്ദേ​​​​ഹം സ​​​​ങ്ക​​​​ട​​​​ത്തോ​​​​ടെ​​​​യും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. സ്നേ​​​​ഹി​​​​ച്ച പ​​​​ല​​​​രും വ​​​​ഞ്ചി​​​​ച്ച ക​​​​ഥ​​​​ക​​​​ൾ. രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും അ​​​​ദ്ദേ​​​​ഹം ചി​​​​ട്ടി​​​പോ​​​​ലു​​​​ള്ള ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തി ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​ണം ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ​​​​ണ​​​​ത്തി​​​​ന് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള പ​​​​ല​​​​ർ​​​​ക്കും കു​​​​റി വീ​​​​ഴ്ത്തി സ​​​​ഹാ​​​​യി​​​​ച്ചി​​​​രു​​​​ന്നു.

​ അ​​​​വ​​​​സാ​​​​നം രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ തിര​​​​ക്കു​​​​ക​​​​ൾ എ​​​​ല്ലാം വി​​​​ട്ട് അ​​​​ദ്ദേ​​​​ഹം സ​​​​ഭാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഴു​​​​കി. പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കു വീ​​​​ടു വ​​​​ച്ചു​​​കൊ​​​​ടു​​​​ക്കു​​​​ന്ന ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​നാ​​​​യി. പ​​​​ഠി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ച്ചു. ​രോ​​​​ഗി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ച്ചു. ​രാ​​​​ഷ്‌​​​ട്രീ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ചാ​​​​ൽ ഒ​​​​ന്നും ഓ​​​​ർ​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​യി മ​​​​റു​​​​പ​​​​ടി.

കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ പി.​​​​ടി. ചാ​​​​ക്കോ ഗ്രൂ​​​​പ്പു​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന കു​​​​തി​​​​ര​​​​വ​​​​ട്ടം കെ​​​എ​​​​സ്‌​​​സി​​​​യി​​​​ലൂ​​​​ടെ​​​​യും യൂ​​​​ത്ത് ഫ്ര​​​​ണ്ടി​​​​ലൂ​​​​ടെ​​​​യും വ​​​​ള​​​​ർ​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യി. ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ഓ​​​​ഫീ​​​​സി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്നു. കെ​​​എ​​​​സ്‌​​​സി​​​​യൂ​​​​ടെ​​​​യും യൂ​​​​ത്ത് ഫ്ര​​​​ണ്ടി​​​​ന്‍റെ​​​​യും സ്ഥാ​​​​പ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു. 1972ലെ ​​​​കോ​​​​ള​​​​ജ് സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്തെ​​​​ല്ലാം തീ​​​​പ്പൊ​​​​രി​​​പോ​​​​ലെ ക​​​​ത്തി​​​നി​​​​ന്ന യു​​​​വ​​​​നേ​​​​താ​​​​വ്.

1976ൽ ​​​​പാ​​​​ർ​​​​ട്ടി പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് മാ​​​​ണി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഒ​​​​ന്പ​​​​തം​​​​ഗ സം​​​​ഘ​​​​ത്തി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​തി​​​​ര​​​​വ​​​​ട്ടം. പി.​​​​ജെ. ജോ​​​​സ​​​​ഫ്, ടി.​​​എം. ജേ​​​​ക്ക​​​​ബ്, ജോ​​​​ർ​​​​ജ് ജെ. ​​​​മാ​​​​ത്യു, കെ.​​​​വി. കു​​​​ര്യ​​​​ൻ, വി.​​​​ടി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഒ. ​​​​ലൂ​​​​ക്കോ​​​​സ്, പി.​​​​സി. ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു മ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ൾ. ഈ ​​​​സം​​​​ഘ​​​​ത്തി​​​​ലെ പ​​​​ല​​​​രും മാ​​​​ണി​​​​യെ വി​​​​ട്ടു​​​​പോ​​​​യ​​​​പ്പോ​​​​ഴും കു​​​​തി​​​​ര​​​​വ​​​​ട്ടം മാ​​​​ണി​​​​യോ​​​​ട് വി​​​​ശ്വ​​​​സ്ത​​​​നാ​​​​യി നി​​​​ന്നു.

1980ൽ ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽനി​​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി സ്ഥാ​​​​നാ​​​​ർ​​​​ത്ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചു നി​​​​സാ​​​​ര​​​​വോ​​​​ട്ടി​​​​ന് തോ​​​​റ്റു. 1985-91 വ​​​​രെ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. ച​​​​ന്ദ്ര​​​ശേ​​​​ഖ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭാ പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ കെ.​​​എം. മാ​​​​ണി​​​​യോ​​​​ട് ഉ​​​​ട​​​​ക്കി​​​​യ കു​​​​തി​​​​ര​​​വ​​​​ട്ടം പാ​​​​ർ​​​​ട്ടി വി​​​​ട്ടു. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​കു​​​​ന്നി​​​​ടം വ​​​​രെ എ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വ​​​​ള​​​​ർ​​​​ച്ച ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു. ആ ​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ള്ളു​​​​കള്ളികൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ‘പൊ​​​​ള്ളു​​​​ന്ന ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ ചെപ്പേട്’ എ​​​​ന്ന പു​​​​സ്ത​​​​കം ര​​​​ചി​​​​ച്ചു.

പി​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് കേ​​​​ര​​​​ള ​കോ​​​​ണ്‍ഗ്ര​​​​സ് ബി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ധി​​​​ക​​​​കാ​​​​ലം അ​​​​വി​​​​ടെ തു​​​​ട​​​​ർ​​​​ന്നി​​​​ല്ല. അ​​​​വ​​​​സാ​​​​നം മാ​​​​ണി ഗ്രൂ​​​​പ്പി​​​​ൽ ത​​​​ന്നെ തി​​​​രി​​​​ച്ചെ​​​​ത്തി. പ​​​​ക്ഷേ കു​​​​തി​​​​ര​​​​വ​​​​ട്ടം പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ പ​​​​ഴ​​​​യ കു​​​​തി​​​​ര​​​​വ​​​​ട്ടം ആ​​​​യി​​​​ല്ല.​ അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​ന് ശ്ര​​​​മി​​​​ച്ച​​​​തും ഇ​​​​ല്ല പ​​​​ക​​​​രം സ​​​​ഭാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഴു​​​​കി ദൈ​​​​വ​​​​ത്തെ​​​​യും പാ​​​​വ​​​​ങ്ങ​​​​ളെ​​​​യും സ്നേ​​​​ഹി​​​​ച്ചു, ശു​​​​ശ്രൂ​​​​ഷി​​​​ച്ചു. ആ​​​​രോ​​​​ടും പ​​​​ക​​​​യി​​​​ല്ലാ​​​​തെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ൽ ജീ​​​​വി​​​​ച്ചു.

Tags : Thomas Kuthiravattom Union Ministership lost

Recent News

Corehub Up