x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപ് ഒരടി പിന്നോട്ട്

റ്റി.സി. മാത്യു
Published: March 11, 2026 12:44 AM IST | Updated: March 11, 2026 12:44 AM IST

ട്രം​​​പ് ത​​​ല​​​യൂ​​​രാ​​​ൻ ശ്ര​​​മി​​​ച്ചു. നി​​​ർ​​​ത്തി എ​​​ന്നു പ​​​റ​​​യാ​​​തെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം എ​​​ന്നു ക​​​രു​​​തി. പ​​​ക്ഷേ ന​​​ട​​​ന്നി​​​ല്ല. ഇ​​​റാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് പ​​​തി​​​നൊ​​​ന്നാം ദി​​​വ​​​സ​​​വും യു​​​ദ്ധം തു​​​ട​​​ർ​​​ന്നു.

യു​​​ദ്ധം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും നേ​​​ര​​​ത്തേ തീ​​​രുമെ​​​ന്നും എ​​​ണ്ണ​​​വി​​​ല ഉ​​​ട​​​നേ കു​​​റ​​​യുമെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, യു​​​ദ്ധം തീ​​​രാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. സ​​​മ്പ​​​ന്നരാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ 120 കോ​​​ടി വീ​​​പ്പ എ​​​ണ്ണ​​​യു​​​ടെ ശേ​​​ഖ​​​രം തു​​​റ​​​ന്നാ​​​ൽ ഏ​​​താ​​​നും ദി​​​വ​​​സം മാ​​​ത്രം വി​​​ല കു​​​റ​​​ഞ്ഞുനി​​​ൽ​​​ക്കും. യു​​​ദ്ധം തീ​​​ർ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ വീ​​​ണ്ടും വി​​​ല കു​​​തി​​​ച്ചു ക​​​യ​​​റും.

യു​​​ദ്ധ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ

യു​​​ദ്ധ​​​ത്തി​​​ൽ ട്രം​​​പ് ല​​​ക്ഷ്യം വ​​​ച്ച​​​ത് ഇ​​​തി​​​ന​​​കം നേ​​​ടി​​​യോ എ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ ഏ​​​തു ല​​​ക്ഷ്യം എ​​​ന്ന മ​​​റു​​​ചോ​​​ദ്യം ഉ​​​ണ്ടാ​​​കും.

ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് യു​​​ദ്ധ​​​ത്തി​​​നു ര​​​ണ്ടു ല​​​ക്ഷ്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം, ഇ​​​റ​​​ന്‍റെ ആ​​​ണ​​​വ-മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ച് അ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​ള്ള ഭീ​​​ഷ​​​ണി ഇ​​​ല്ലാ​​​താ​​​ക്കു​​​ക.

ഇ​​​സ്ര​​​യേ​​​ലി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡന്‍റ് ട്രം​​​പ് പൊ​​​തു​​​ശ​​​ത്രു​​​വി​​​നെ​​​തി​​​രേ യു​​​ദ്ധം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​നെ ഇ​​​ല്ലാ​​​താ​​​ക്കും എ​​​ന്നു പ്ര​​​തി​​​ജ്ഞ എ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​ണ് ഇ​​​റാ​​​നി​​​ലെ ഷി​​​യാ മു​​​സ്‌​​​ലിം ഭ​​​ര​​​ണ​​​കൂ​​​ടം. അ​​​വ​​​രെ അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ല​​​ക്ഷ്യം.

നേ​​​താ​​​വ് മാ​​​റി, ന​​​യം മാ​​​റി​​​യി​​​ല്ല

യു​​​ദ്ധ​​​ത്തി​​​ൽ ത​​​ന്‍റെ ല​​​ക്ഷ്യം മു​​​ഴു​​​വ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ല്ല. പ​​​ത്തു ദി​​​വ​​​സ​​​ത്തെ യു​​​ദ്ധ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത​​​ന്നെ ഭ​​​ര​​​ണ​​​മാ​​​റ്റം ന​​​ട​​​ന്നു. പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​ലി ഖ​​​മ​​​ന​​​യ് വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. നി​​​ര​​​വ​​​ധി ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ളും കൂ​​​ടെ മ​​​രി​​​ച്ചു. പ​​​ക്ഷേ, ഭ​​​ര​​​ണം മാ​​​റി​​​യി​​​ല്ല. ഷി​​​യാ ഇ​​​സ്‌ലാ​​​മി​​​ക പു​​​രോ​​​ഹി​​​ത നേ​​​തൃ​​​ത്വം ത​​​ന്നെ ഭ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കു​​​ന്നു. മ​​​രി​​​ച്ച നേ​​​താ​​​വി​​​ന്‍റെ പു​​​ത്ര​​​ൻ മു​​​ജ്താ​​​ബ പു​​​തി​​​യ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വാ​​​യി. സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ല​​​പ്പ​​​ത്തും മാ​​​റ്റ​​​മി​​​ല്ല.

മു​​​ജ്തബ​​​യെ താ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല, അ​​​യാ​​​ളെ വ​​​ധി​​​ക്കും, വേ​​​റെ ആ​​​ൾ വ​​​രും എ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്. അ​​​താ​​​യ​​​ത്, നി​​​ല​​​വി​​​ലെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​നു ട്രം​​​പ് എ​​​തി​​​ര​​​ല്ല. ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ന്ന​​​വ​​​ർ ആ​​​ക​​​ണം, ഹോ​​​ർ​​​മു​​​സി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു നി​​​യ​​​ന്ത്ര​​​ണം കി​​​ട്ട​​​ണം. ഇ​​​ത്ര​​​യും ചെ​​​യ്യു​​​ന്ന ആ​​​രെ​​​യും ട്രം​​​പ് അം​​​ഗീ​​​ക​​​രി​​​ക്കും. വെ​​​ന​​​സ്വേല​​​യി​​​ൽ അ​​​താ​​​ണു ചെ​​​യ്ത​​​ത്.

ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

യു​​​ദ്ധ​​​ഗ​​​തി​​​യെ​​​പ്പ​​​റ്റി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ: ഇ​​​റാ​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണശേ​​​ഷി (മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും) ഇ​​​ല്ലാ​​​താ​​​യി. വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി​​​യും ത​​​ക​​​ർ​​​ന്നു. നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ 46 ക​​​പ്പ​​​ലു​​​ക​​​ളും ക​​​ട​​​ലി​​​ൽ മു​​​ക്കി. എ​​​ങ്കി​​​ലും സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യം ആ​​​യി​​​ട്ടി​​​ല്ല. അ​​​തു​​​കൂ​​​ടി ഉ​​​ട​​​നേ സാ​​​ധി​​​ക്കും. (പ​​​ക്ഷേ, ഇ​​​ന്ന​​​ലെ​​​യും ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും ഇ​​​സ്ര​​​യേ​​​ലി​​​ലും സൗ​​​ദി​​​യി​​​ലും എ​​​ത്തി).
ഇ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ മാ​​​റ്റി​​​യി​​​ട്ടു വ​​​ന്നു കീ​​​ഴ​​​ട​​​ങ്ങി​​​യാ​​​ൽ മാ​​​ത്രം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ എ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ൽ​​​നി​​​ന്ന് ട്രം​​​പ് പ​​​ത്താം ദി​​​വ​​​സം പൊ​​​ടു​​​ന്ന​​​നെ പി​​​ന്മാ​​​റി. ആ​​​രും കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ല. ഷി​​​യാ പൗ​​​രോ​​​ഹി​​​ത്യം ഭ​​​ര​​​ണം തു​​​ട​​​രു​​​ന്നു. സൈ​​​നി​​​കശേ​​​ഷി ത​​​ക​​​ർ​​​ത്ത​​​തു പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​ത​​​ല്ല.

ലോ​​​കം വി​​​ഷ​​​മ​​​ത്തി​​​ലാ​​​യ വി​​​ഷ​​​യം - ഹോ​​​ർ​​​മു​​​സി​​​ലു​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ നീ​​​ക്കം ത​​​ട​​​ഞ്ഞ​​​ത് - ഇ​​​നി​​​യും പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ശ​​​ക്ത​​​രാ​​​യ വി​​​മ​​​ത​​​ർ ഇ​​​ല്ല

യു​​​ദ്ധ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത ലോ​​​കം വാ​​​ഗ്ദാ​​​നം ചെ​​​യ്തു വോ​​​ട്ട് നേ​​​ടി​​​യ​​​താ​​​ണു ട്രം​​​പ്. ഇ​​​റാ​​​നി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ നാ​​​ല​​​ഞ്ച് ആ​​​ഴ്ച​​​ത്തെ യു​​​ദ്ധംകൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ക്കി​​​ല്ല എ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ശ​​​ക്ത​​​മാ​​​യ വി​​​മ​​​ത​​​വി​​​ഭാ​​​ഗ​​​മോ ക​​​രു​​​ത്ത​​​രാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളോ ഇ​​​റാ​​​നി​​​ൽ ഇ​​​ല്ല. അ​​​ത് ഉ​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്ക​​​ലും എ​​​ളു​​​പ്പ​​​മ​​​ല്ല. സ​​​ദ്ദാം ഹു​സൈ​ന്‍റെ ഇ​​​റാ​​​കി​​​നെ​​​തി​​​രേ പ​​​ത്തു വ​​​ർ​​​ഷം പോ​​​ര​​​ടി​​​ച്ചു നി​​​ന്ന​​​വ​​​രാ​​​ണ് ഇ​​​റാ​​​ൻ ജ​​​ന​​​ത. അ​​​വ​​​രെ സൈ​​​നി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യി ത​​​ക​​​ർ​​​ക്കാ​​​ൻ പ​​​റ്റും. പ​​​ക്ഷേ, കീ​​​ഴ​​​ട​​​ക്കാ​​​ൻ എ​​​ളു​​​പ്പ​​​മ​​​ല്ല. ബ​​​ല​​​മാ​​​യ ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നു ക​​​ര​​​യു​​​ദ്ധം ന​​​ട​​​ത്ത​​​ണം. അ​തി​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​ല ട്രം​​​പി​​​നു പോ​​​ലും താ​​​ങ്ങാ​​​വു​​​ന്ന​​​ത​​​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും വേ​ഗം ത​ല​യൂ​രു​ന്ന​താ​ണു രാ​ഷ്‌​ട്രീ​യ​വി​വേ​കം. ട്രം​പ് അ​തു ചെ​യ്യാ​ൻ ശ്ര​മി​ച്ചു. അ​തി​നു നെ​ത​ന്യാ​ഹു ഒ​പ്പം നി​ൽ​ക്കു​ന്നി​ല്ല. ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന് 16 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും ഇ​സ്ര​യേ​ൽ പ്ര​തി​ക​രി​ക്കാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.

പ​​​ക്ഷേ, ത​​​ല ഊ​​​രി​​​യ​​​തുകൊ​​​ണ്ടു പ്ര​​​ശ്നം തീ​​​രു​​​ന്നി​​​ല്ല. ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടും അ​​​മേ​​​രി​​​ക്ക​​​യോ​​​ടും ശ​​​ത്രു​​​ത തു​​​ട​​​രും. പു​​​തി​​​യ ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കാം. അ​​​നു​​​കൂ​​​ല​​​മാ​​​യ ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​ൻ ഒ​​​രുപ​​​ക​​​രം വീ​​​ട്ട​​​ലി​​​ന് ഒ​​​രു​​​ങ്ങിയെ​​​ന്നും വ​​​രാം.

ട്രം​​​പ് ദു​​​ർ​​​ബ​​​ല​​​നാ​​​യി?

പ​​​ത്തു​​​ദി​​​വ​​​സ യു​​​ദ്ധംകൊ​​​ണ്ട് എ​​​ന്തെ​​​ങ്കി​​​ലും സാ​​​ധി​​​ച്ചോ? ഹോ​​​ർ​​​മു​​​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നു ട്രം​​​പ് തി​​​ങ്ക​​​ളാ​​​ഴ്ച പ​​​റ​​​ഞ്ഞു. അ​​​തി​​​നു​​​ള്ള മാ​​​ർ​​​ഗം പ​​​റ​​​ഞ്ഞി​​​ല്ല. യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന അ​​​വി​​​ടെ താ​​​വ​​​ള​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ ചെ​​​ന്നാ​​​ൽ ഇ​​​റാ​​​ൻ വെ​​​റു​​​തേ​​​യി​​​രി​​​ക്കു​​​മോ?

യു​​​ദ്ധം ഉ​​​ട​​​നെ തീ​​​രും എ​​​ന്ന പ്ര​​​സ്താ​​​വ​​​ന ട്രം​​​പി​​​നു ക്ഷീ​​​ണ​​​മാ​​​യി. അ​​​ദ്ദേ​​​ഹം ജ​​​ന​​​രോ​​​ഷ​​​ത്തെ ഭ​​​യ​​​പ്പെ​​​ടു​​​ന്നു എ​​​ന്നു വ​​​ന്നു. ട്രം​​​പി​​​നോ​​​ടു യു​​​ദ്ധം നി​​​ർ​​​ത്താ​​​ൻ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​യോ​​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ മു​​​ന്നോ​​​ട്ടു വ​​​ന്നു. ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ വ​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ അ​​​ത്ര ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ട് എ​​​ടു​​​ത്തി​​​ല്ല. ഇ​​​റാ​​​ൻ നേ​​​തൃ​​​ത്വം കൂ​​​ടു​​​ത​​​ൽ അ​​​വ​​​ജ്ഞ​​​യോ​​​ടെ​​​യാ​​​ണു ട്രം​​​പി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ക്ഷീ​​​ണം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ട്രം​​​പ് കൂ​​​ടു​​​ത​​​ൽ ക​​​ടു​​​ത്ത ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടുമെ​​​ന്ന് തീ​​​ർ​​​ച്ച.

ജ​​​ന​​​രോ​​​ഷം ഭ​​​യ​​​ന്ന്

അ​​​പ്പോ​​​ൾ എ​​​ന്തു​​​കൊ​​​ണ്ടു യു​​​ദ്ധം ഉ​​​ട​​​നേ തീ​​​രു​​​മെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു? ജ​​​ന​​​ത്തെ ഭ​​​യ​​​ന്ന്. എ​​​ട്ടു ദി​​​വ​​​സം​​​കൊ​​​ണ്ട് ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 15 ശ​​​ത​​​മാ​​​നം കൂ​​​ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​മ്പു​​​ക​​​ളി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല​​​യും അ​​​തേ​​​ തോ​​​തി​​​ൽ കൂ​​​ടി. പ​​​ത്താം ദി​​​വ​​​സം വി​​​ല​​​വ​​​ർ​​​ധ​​​ന 65 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ച്ചു. ഈ ​​​ന​​​വം​​​ബ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കു വി​​​ന​​​യാ​​​കും എ​​​ന്നു ട്രം​​​പ് ഭ​​​യ​​​ന്നു. നേ​​​ര​​​ത്തേ തീ​​​രു​​​വ മൂ​​​ലം നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ല​​​കൂ​​​ടി​​​യ​​​പ്പോ​​​ൾ അ​​​വ​​​യു​​​ടെ തീ​​​രു​​​വ കു​​​റ​​​ച്ച​​​യാ​​​ളാ​​​ണ് ട്രം​​​പ്.

ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യും ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ചു. വി​​​പ​​​ണി വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യ്ക്കു തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച. കാ​​​ര​​​ണം, ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 120 ഡോ​​​ള​​​റി​​​ന​​​ടു​​​ത്തെ​​​ത്തി.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ൽ പ​​​ക​​​രം തീ​​​രു​​​വ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ട്രം​​​പ് മ​​​ര​​​വി​​​പ്പി​​​ച്ച​​​തും ഓ​​​ഹ​​​രി​​​വി​​​പ​​​ണി കു​​​ത്ത​​​നേ വീ​​​ണ​​​പ്പോ​​​ഴാ​​​ണ്. ഇ​​​ത്ത​​​വ​​​ണ വീ​​​ഴാ​​​ൻ തു​​​ട​​​ങ്ങു​​​ന്നു എ​​​ന്നു ക​​​ണ്ട ട്രം​​​പ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ ​​​മു​​​ത​​​ൽ മാ​​​ധ്യ​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​ദ്ധം ഉ​​​ട​​​നേ തീ​​​രും, അ​​​ധി​​​കം നീ​​​ളി​​​ല്ല, ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ മി​​​ക്ക​​​തും ന​​​ട​​​ന്നു, ഇ​​​നി ചി​​​ല്ല​​​റ കാ​​​ര്യ​​​ങ്ങ​​​ളേ ഉ​​​ള്ളൂ എ​​​ന്നൊ​​​ക്കെ അ​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞു.

വി​​​പ​​​ണി തു​​​ട​​​ങ്ങും​​​മു​​​ൻ​​​പേ ആ​​​ശ​​​ങ്ക ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ച്ചു. എ​​​ന്നി​​​ട്ടും വി​​​പ​​​ണി തു​​​ട​​​ക്ക​​​ത്തി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഇ​​​ടി​​​ഞ്ഞു. ജി 7 ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ റി​​​സ​​​ർ​​​വ് തു​​​റ​​​ക്കും എ​​​ന്നുകൂ​​​ടി അ​​​റി​​​യി​​​ച്ചി​​​ട്ടാ​​​ണ് ക്രൂ​​​ഡ് വി​​​ല താ​​​ഴ്‌​​​ന്ന​​​തും ഓ​​​ഹ​​​രി​​​വി​​​ല ക​​​യ​​​റി​​​യ​​​തും.

Tags : Trump Donald trump Middle East War West Asia Conflict US Iran Isreal

Recent News

Corehub Up