x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്മാദം

ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: February 11, 2026 10:18 PM IST | Updated: February 11, 2026 10:18 PM IST

ഒ​രെ​ഴു​ത്തു​കാ​ര​ന്‍റെ പേ​ര് പ​ല​പ്രാ​വ​ശ്യം ചൊ​ല്ലി​പ്പ​ഠി​ച്ചി​ട്ടാ​ണ് ഒ​ന്നു പ​റ​യാ​നാ​യ​ത്. ഷ്വ​കീ​ങ്മ​റീ​യ​മ​ഷാ​റൂ​ദീ അ​സീ​സ്. ഒ​റ്റ​ശ്വാ​സ​ത്തി​ൽ പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ചി​ല വാ​ക്കു​ക​ൾ തൊ​ണ്ട​യി​ൽ കു​ടു​ങ്ങും. ബ്ര​സീ​ലി​യ​ൻ നോ​വ​ലി​സ്റ്റാ​ണ്. പേ​രു​പോ​ലെ​ത​ന്നെ സ​ങ്കീ​ർ​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പ്ര​പ​ഞ്ച​വും. അ​ത് ഒ​റ്റ വാ​യ​ന​യി​ൽ പൂ​ർ​ണ​മാ​ക്കാ​വു​ന്ന ഒ​ന്ന​ല്ല. ഒ​ന്നി​ല​ധി​കം അ​ട​രു​ക​ൾ​കൊ​ണ്ട് തു​ന്നി​ച്ചേ​ർ​ത്ത സ​വി​ശേ​ഷ​സൃ​ഷ്ടി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ലു​ക​ൾ. സ​ഹ​സ്ര​ദ​ള​പ​ത്മം എ​ന്ന് ഒ​റ്റ​വാ​ക്കി​ൽ അ​തി​നെ വി​ശേ​ഷി​പ്പി​ക്കാം.

അ​സീ​സി​ന്‍റെ നോ​വ​ലു​ക​ൾ​ക്ക് മു​ൻവാ​തി​ലു​ക​ളി​ല്ല. പി​ൻ​വാ​തി​ലി​ലൂ​ടെ വേ​ണം അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ. ഒ​രു ജീ​വി​ത​ത്തി​ന്‍റെ പി​ൻ​വാ​തി​ൽ മ​ര​ണ​മാ​ണ്. അ​തി​ലൂ​ടെ​യാ​ണ് അ​സീ​സ് വാ​യ​ന​ക്കാ​രെ അ​ക​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വി​ടുന്ന് തു​ട​ങ്ങി പി​റ​വി​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഒ​രു ജീ​വി​തം പ​റ​ഞ്ഞു​തീ​രു​ന്നു. ആ ​അ​ർ​ഥ​ത്തി​ൽ അ​തൊ​രു ജി​ജ്ഞാ​സാ​ത്മ​ക​മാ​യൊ​രു അ​നു​ഭൂ​തി​യാ​ണ്. തു​ട​ക്ക​വും ഒ​ടു​ക്ക​വും അ​റി​യാ​ത്ത അ​വ​സ്ഥ. വാ​യ​ന​ക്കാ​ര​ന്‍റെ അ​ന്വേ​ഷ​ണം എ​ന്നെ​ന്നേ​ക്കു​മാ​യി ത​ള​ച്ചി​ട്ട് അ​വ​നു മു​ന്നി​ൽ ക​ണ്ട​റി​യ​ലി​ന്‍റെ ഒ​രു മ​ഹാ​പ്ര​പ​ഞ്ചം നോ​വ​ലി​സ്റ്റ് തു​റ​ന്നു​കൊ​ടു​ക്കു​ന്നു. അ​ങ്ങ​നെ വ​രു​മ്പോ​ൾ ജീ​വി​തം ഒ​രു പൂ​ർ​ണ​വി​രാ​മം അ​ല്ല എ​ന്നു വ​രു​ന്നു. അ​ത് ഗാ​ഢ​മാ​യ ചേ​ർ​ച്ച​യും വി​രാ​ഗ​മാ​യ അ​ക​ൽ​ച്ച​യു​മാ​യ എ​ന്തോ ഒ​ന്ന് എ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കു​ന്നു. ഈ ​തോ​ന്ന​ലി​നെയാ​ണ് അ​സീ​സ് യാ​ഥാ​ർ​ഥ്യം എ​ന്ന് വ്യാ​ഖ്യാ​നി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​സീ​സി​ന്‍റെ നോ​വ​ൽ​പോ​ലെ​യാ​ണ് ചി​ല​രു​ടെ ജീ​വി​ത​ങ്ങ​ൾ. അ​വ​ർ അ​ന്ത്യ​ത്തി​ൽ​നി​ന്ന് ആ​രം​ഭ​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​വ​രാ​ണ്. അ​ഴി​മു​ഖ​ത്തു​നി​ന്നു വൃ​ഷ്ടി പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ഒ​രു പു​ഴ​യെ സ​ങ്ക​ല്​പി​ച്ചാ​ൽ ഇ​ത് ബോ​ധ്യ​മാ​കും. അ​ങ്ങ​നെ സ​ങ്ക​ൽപ്പി​ക്കു​ന്ന​ത് ഒ​രാ​ളെ ഉ​ന്മാ​ദി​യാ​ക്കു​മെ​ന്ന് സാ​ർ​ത്ര് പ​റ​യു​ന്നു​ണ്ട്. അ​വ​ർ അ​വ​സാ​ന വ​ഴി​യ​മ്പ​ല​ത്തി​ൽ​നി​ന്ന് ആ​രം​ഭ​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​വ​രാ​ണ്. അ​വ​രെ ല​ളി​ത​മാ​യി നി​ർ​വ​ചി​ക്കാ​നാ​വി​ല്ല. കു​ഞ്ഞി​രാ​മ​ൻ​നാ​യ​രു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ "​അ​ന​ന്ത ഗോ​ള​ച​ല​ന​ച​ക്ര നി​ഷ്പ​ന്ദ​ബി​ന്ദു'. വി​ൻ​സെ​ന്‍റ് വാ​ൻ​ഗോ​ഗ് അ​ങ്ങ​നെ​യൊ​രു നി​ഷ്പ​ന്ദ ബി​ന്ദു​വാ​യി​രു​ന്നു. വാ​ൻ​ഗോ​ഗി​ന്‍റെ ജീ​വി​തം തു​ട​ങ്ങു​ന്ന​ത് ഗോ​ത​മ്പുപാ​ട​ത്തു​നി​ന്നാ​ണ്. അ​വി​ടെവ​ച്ചാ​ണ് മ​രി​ക്ക​ണ​മേ എ​ന്ന നി​ശ​ബ്ദ പ്രാ​ർ​ഥ​ന​യോ​ടെ വാ​ൻ​ഗോ​ഗ് സ്വ​യം നി​റ​യൊ​ഴി​ച്ച​ത്. എ​ന്നാ​ൽ, ആ ​വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ൽ സ്പ​ർ​ശി​ക്കാ​തെ ക​ട​ന്നു​പോ​യി. പി​ന്നീ​ടു​ള്ള ആ​റു​നാ​ൾ വാ​ൻ​ഗോ​ഗ് ഉ​ത്ത​രാ​യ​ന​വും കാ​ത്ത് ശ​ര​ശ​യ്യ​യി​ൽ കി​ട​ന്നു. അ​പ്പോ​ഴും അ​സ്ഥി​യു​ടെ​യും മാം​സ​ത്തി​ന്‍റെ​യും മ​ധ്യേ ആ ​ശ​രീ​ര​ത്തി​ൽ​നി​ന്ന് പീ​ത​ര​ക്തം പ​ശി​മ​രാ​ശി​യു​ള്ള ഗോ​ത​മ്പുപാ​ട​ത്തേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രു​ന്നു. ആ ​ര​ക്ത​ത്തി​ൽ പേ​ന മു​ക്കി​യാ​ണ് ഇ​ർ​വി​ങ്സ്റ്റോ​ൺ "ജീ​വി​താ​സ​ക്തി' എ​ഴു​തി​യ​ത്. അ​ത് മൃ​ത്യു​വി​ൽ​നി​ന്ന് പി​റ​വി​യി​ലേ​ക്കു നീ​ണ്ട ഒ​രു ഭ്രാ​ന്ത​ൻ ജീ​വി​ത​ത്തി​ന്‍റെ മ​ര​ണ​മൊ​ഴി കൂ​ടി​യാ​യി​രു​ന്നു.

സാ​ൽ​വ​ദോ​ർ​ദാ​ലി​യെ ഓ​ർ​മവ​രു​ന്നു. ദാ​ലി​യു​ടെ കി​റു​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളേക്കാ​ൾ സു​ന്ദ​ര​മാ​യി​രു​ന്നു. ആ​കാ​ശ​ത്തെ തൊ​ടാ​നെ​ന്ന​വ​ണ്ണം ആ​യു​ന്ന മെ​ഴു​വാ​ർ​ന്ന മീ​ശ​യും തു​റി​ച്ച ക​ണ്ണു​ക​ളും എ​ന്നെ ആ​ദ്യം ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ചി​ത്ര​മാ​യ ആ ​നോ​ട്ടം ഒ​രു ക​ലാ​കാ​ര​ന്‍റേ​താ​യി​രു​ന്നി​ല്ല. ഭൂ​മി​യെ വി​ഴു​ങ്ങാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ഒ​രു നി​ഗൂ​ഢ ജീ​വി​യു​ടെ ഭാ​വ​മാ​യി​രു​ന്നു അ​ത്. എ​ങ്കി​ലും അ​ക​മേ എ​നി​ക്ക് ദാ​ലി​യോ​ടൊ​രി​ഷ്ടം തോ​ന്നി​യി​രു​ന്നു. ദാ​ലി​യു​ടെ പ്രി​യ​പ്പെ​ട്ട ഗാ​ല​യെ​യാ​ണ് ഞാ​നാ​ദ്യം വാ​യി​ച്ച​ത്. ഗാ​ല​യു​ടെ ദാ​ലി കു​റി​പ്പു​ക​ൾ പ​ല​തും ദു​രൂ​ഹ​മാ​യി​രു​ന്നു. ദാ​ലി​യു​ടെ വി​ചി​ത്ര​മാ​യ സ്വ​ഭാ​വരീ​തി​ക​ൾ, ലൈം​ഗി​ക തൃ​ഷ്ണ​ക​ൾ, ചി​ത്ര​മെ​ഴു​ത്തു​ക​ൾ എ​ല്ലാം ആ ​കു​റി​പ്പു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഒ​രൊ​ത്തി​രി ദൂ​രം ഞാ​ൻ ദാ​ലി​യു​ടെ പി​ന്നാ​ലെ ന​ട​ന്നി​ട്ടു​ണ്ടാ​ക​ണം. ആ ​യാ​ത്ര​യു​ടെ കു​മ്പ​സാ​ര​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്ത് ഞാ​നൊ​രു പു​സ്ത​ക രൂ​പ​ത്തി​ലെ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ദാ​ലി​യു​ടെ ഉ​ന്മാ​ദം ന​ട്ടു​ച്ച​യ്ക്ക് തീ​പി​ടി​ക്കു​ന്ന​തുപോ​ലെ​യാ​യി​രു​ന്നു. ചി​ല നേ​ര​ങ്ങ​ളി​ൽ അ​ത് പു​ക​ഞ്ഞും അ​ണ​ഞ്ഞും കി​ട​ക്കും. ചി​ല നേ​ര​ങ്ങ​ളി​ൽ മി​ന്ന​ൽ​പ്പി​ണ​ർ​പോ​ലെ അ​ത് മേ​ഘ​ശ​ലാ​ക​ക​ൾ​ക്കു മീ​തെ പാ​യും. ചി​ല​പ്പോ​ൾ ഒ​രു ഹു​ങ്കാ​രം മാ​ത്രം. മ​രു​ഭൂ​മി​യി​ൽ എ​ന്നോ വ​റ്റി​പ്പോ​യ ഒ​രു നീ​രു​റ​വ തേ​ടും പോ​ലെ​യാ​യി​രു​ന്നു ദാ​ലി​യു​ടെ ഭ്രാ​ന്ത്. അ​തൊ​രി​ക്ക​ലും ക​ണ്ടെ​ത്താ​നാ​കി​ല്ല. ച​ക്ര​വാ​ള​ങ്ങ​ളി​ൽ മേ​ഞ്ഞുന​ട​ക്കു​ന്ന സ്വ​ച്ഛ​മേ​ഘ​ങ്ങ​ൾ പോ​ലെ​യാ​ണ​ത്. ഛേദി​ക്ക​പ്പെ​ട്ട കൃ​ഷ്ണ​മ​ണി​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ദാ​ലി ലോ​ക​ത്തെ ക​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ദാ​ലി​യു​ടെ മ​നു​ഷ്യ​ർ പു​ഴു​ക്ക​ളാ​യി​രു​ന്നു. അ​തൊ​രി​ക്ക​ലും പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. ഗാ​ല വി​ട്ടു​പോ​യ​പ്പോ​ൾ ദാ​ലി​യു​ടെ മു​റി​യി​ൽ​നി​ന്ന് ഒ​രു നി​ല​വി​ളി കേ​ട്ടു എ​ന്ന് പ​രി​ചാ​രി​ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ന്മാ​ദ​ത്തി​ന്‍റെ ആ ​നി​ല​വി​ളി​യൊ​ച്ച ത​ന്‍റെ ര​ഹ​സ്യജീ​വി​ത​ത്തി​ൽ​നി​ന്നു​ള്ള മു​ക്തി​മ​ന്ത്രം കൂ​ടി​യാ​യി​രു​ന്നു.
വാ​ൻ​ഗോ​ഗി​നെപ്പോലെ, ദാ​ലി​യെ​പ്പോ​ലെ ഒ​രാ​ൾ​കൂ​ടി എ​ന്‍റെ മ​ന​സി​ലു​ണ്ട്.

അ​വ​നൊ​രു മ​ഹാ​ഗ​ണി വൃ​ക്ഷ​ത്തൈ കൊ​ണ്ടു​വ​ന്ന് എ​ന്‍റെ​യു​ള്ളി​നെ വ​നനി​ബി​ഡ​മാ​ക്കി​യ​വ​നാ​ണ്. അ​വ​ൻ ചോ​ര ചി​ന്താ​തെ ഈ ​ഭൂ​മി വി​ട്ടുപോ​ക​ണേ എ​ന്നാ​യി​രു​ന്നു എ​ന്‍റെ പ്രാ​ർ​ഥ​ന. പ​ക്ഷേ, അ​വ​ൻ തഴമ്പു​റ്റ കൈ​ക​ൾ​കൊ​ണ്ട് ഒ​രു ഖ​ഡ്ഗം വ​യ​റ്റി​ലേ​ക്കു മൃ​ദു​വാ​യി അ​മ​ർ​ത്തി. ധീ​ര​സാ​ഹ​സി​ക​മാ​യി​രു​ന്നു ആ ​മ​ര​ണം. ആ ​മ​ര​ണ​ത്തി​ന്‍റെ പേ​രാ​ണ് യു​കി​യോ ​മി​ഷി​മ. ആ ​ജീ​വി​തം നി​റ​യെ ഉ​ന്മാ​ദ​മാ​യി​രു​ന്നു. അ​ത് കു​ട്ടി​ക്കാ​ലം മു​ത​ലേ മി​ഷി​മ​യി​ലു​ണ്ടാ​യി​രു​ന്നു. ​അ​തൊ​രു ര​ജ​ത സ​ർ​പ്പ​മാ​യി അ​വ​ന്‍റെ പ്ര​ക്ഷു​ബ്ധ​ജീ​വി​ത​ത്തെ വ​ലി​ച്ചു​മു​റു​ക്കി. അ​വ​ന്‍റെ ആ​ധി​ബാ​ധ​ക​ൾ ഒ​രി​ക്ക​ലും ശ​മി​ച്ചി​രു​ന്നി​ല്ല. അ​ത് കൊ​ടി​പി​ടി​ച്ച് ഉ​ന്മാ​ദ​ത്തി​ന്‍റെ കൊ​ടും​വേ​ന​ലി​നു മു​ന്നേ ന​ട​ന്നു

സ്വ​ന്തം ശ​രീ​ര​ത്തി​ൽ ഇ​ത്ര​യേ​റെ അ​ഭി​ര​മി​ച്ച മി​ഷ​മ​യെ​പ്പോ​ലെ മ​റ്റൊ​രാ​ൾ ഉ​ണ്ടോ എ​ന്നു സം​ശ​യ​മാ​ണ്. ഒ​രു​ത​രം ആ​ത്മ​ര​തി. വാ​ർ​ധ​ക്യം ശ​രീ​ര​ത്തി​ൽ ചു​ളി​വു​ക​ൾ വീ​ഴ്ത്തും മു​ന്പ് ഈ ​ഭൂ​മി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് മി​ഷി​മ കാ​ലേ​കൂ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു​വ​രെ​യും ശ​രീ​രം ഒ​രു പ്ര​ദ​ർ​ശ​ന വ​സ്തു​വാ​യി എ​ല്ലാ​വ​രും ക​ണ്ടുകൊ​തി​ക്ക​ണ​മെ​ന്ന ശാ​ഠ്യം മി​ഷി​മ​യ്ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നാ​യി മി​ഷി​മ ബോ​ഡി​ ബി​ൽ​ഡിം​ഗ്, ക​രാ​ട്ടെ, കെ​ൻ​ഡോ തു​ട​ങ്ങി​യ ആ​യോ​ധ​നമു​റ​ക​ളും അ​ഭ്യ​സി​ച്ചു. അ​ക്കാ​ല​ത്താ​ണ് ഇ​രു​പ​താം നൂ​റ്റാ​ണ്ട് ക​ണ്ട മി​ക​ച്ച കൃ​തി​ക​ളി​ലൊ​ന്ന് മി​ഷി​മ എ​ഴു​തു​ന്ന​ത്; "ക​ൺ​ഫെ​ഷ​ൻ ഓ​ഫ് മാ​സ്ക്'. ആ​ത്മ​ക​ഥാ​പ​ര​മാ​യ നോ​വ​ലാ​യി​രു​ന്നു അ​ത്. അ​തി​ൽ മി​ഷി​മ​യു​ടെ ജീ​വി​ത​വും ഉ​ന്മാ​ദ​വും മ​ര​ണ​വു​മു​ണ്ട്. അ​തൊ​രു തു​റ​ന്ന പു​സ്ത​ക​മാ​യി​രു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ ഉ​ത്സ​വ​കാ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നെ​ടു​ങ്ക​ൻ വി​വ​ര​ണ​ങ്ങ​ൾ അ​തി​ലു​ണ്ട്. ഒ​ടു​വി​ൽ പ​രാ​ജി​ത​നും നി​രാ​ശ​നും നഷ്ടസ​ർ​വ​സ്വ​നു​മാ​യ മി​ഷി​മ ഹ​രാ-​കി​രി അ​നു​ഷ്ഠി​ച്ചു. അ​ത് തോ​ൽ​വി​ക്കു മു​ന്നി​ൽ ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ഒ​രാ​ൾ ചെ​യ്യു​ന്ന ഹീ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ആ ​മാ​ർ​ഗം മി​ഷി​മ​യു​ടെ ഉ​ന്മാ​ദ​മെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. വ​യ​റു പി​ള​ർ​ന്ന് മ​രി​ക്കു​മ്പോ​ൾ അ​വ​ന്‍റെ മു​ഖ​ത്തേ​ക്ക് ദൈ​വം നോ​ക്കി​യി​ട്ടു​ണ്ടാ​ക​ണം. ആ ​ഖ​ഡ്ഗം അ​വ​ന്‍റെ വ​യ​റ്റി​ൽ​നി​ന്ന് വ​ലി​ച്ചൂ​രി എ​ടു​ക്കു​മ്പോ​ൾ ദൈ​വം പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ടാ​ക​ണം. ഭൂ​മി​യി​ൽ ഇ​നി​മേ​ൽ ആ​രെ​യും ഉ​ന്മാ​ദി​ക​ളാ​ക്കി​ല്ല എ​ന്ന് നി​ശ​ബ്ദം പ്ര​തി​ജ്ഞ ചൊ​ല്ലി​യി​ട്ടു​ണ്ടാ​ക​ണം.

Tags : Unmadam Kadarsis

Recent News

Corehub Up