തുരുമ്പെടുത്തു നശിക്കുന്ന വാഹനങ്ങൾ
Monday, March 9, 2020 11:11 PM IST
പോലീസ് സ്റ്റേഷൻ വളപ്പുകളിൽ വിവിധ വാഹന കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ പലതും വർഷങ്ങളോളം അവിടെ കിടന്ന് നശിക്കുന്ന അവസ്ഥയാണുള്ളത്. ഇന്ന് പല പോലീസ് സ്റ്റേഷനുകളിലെയും പരിസരം ഈ തുരുന്പിച്ച വാഹനങ്ങളുടെ ബാഹുല്യം മൂലം കാഴ്ചയ്ക്കു തന്നേ അലോസരം ഉണ്ടാക്കുന്നു. ഇത്തരം വാഹനങ്ങൾ ആറു മാസത്തിനുള്ളിൽ ലേലം ചെയ്യാനുള്ള സംവിധാനം ഉണ്ടായാൽ അത് വഴി നല്ല വരുമാനം കിട്ടും. സ്റ്റേഷൻ പരിസരം വൃത്തിയായി ഇരിക്കുകയും ചെയ്യും.
ആർ. ജിഷി, കൊല്ലം