വ്യാജ പ്രചാരണം വേദനാജനകം
Tuesday, March 10, 2020 11:16 PM IST
കൊറോണ വൈറസിന്റെ ഫലമായി സംസ്ഥാനം ആകമാനം ജാഗ്രത പാലിക്കുന്പോഴും സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ഉണർന്നു പ്രവർത്തിക്കുന്പോഴും ഏറെ വിഷമകരമായ രണ്ടു കാര്യങ്ങൾ സംസ്ഥാനത്തു നടന്നുവരുന്നുണ്ട്. മാസ്ക് ഉൾപ്പെടെ ഈ സമയത്ത് അടിയന്തരമായി ആവശ്യമുള്ള മെഡിക്കൽ വസ്തുക്കൾ കൂടിയ വിലയ്ക്ക് വിൽക്കുന്നതും ചില സാമൂഹിക വിരുദ്ധർ ജനങ്ങളിൽ കൂടുതൽ ആശങ്ക ഉണ്ടാക്കി വ്യാജ പ്രചാരണം നടത്തുന്നതും. ഈ രണ്ട് കൂട്ടരുടെയും പെരുമാറ്റം വേദനാജനകമാണ്.
കേരളം വീണ്ടും ഒരു സാമൂഹിക വിപത്തിനെ ഒറ്റക്കെട്ടായി നേരിടാൻ ഒരുങ്ങുന്പോൾ അതിനിടയിൽ ഭീതി പരത്തി ആനന്ദം കണ്ടെത്തുന്നവർക്കെതിരേയും മെഡിക്കൽ ആവശ്യങ്ങൾക്ക് ഉള്ള വസ്തുക്കൾ വില കൂട്ടി വില്കുന്നവർക്കെതിരേയും ശക്തമായ നടപടി ഉണ്ടാകണം.
അജയ് എസ്. കുമാർ പ്ലാവോട്