Letters
ജീ​വ​ൻ പ​ന്താ​ടി പ്ര​തി​ഷേ​ധം അ​രു​ത് !
Saturday, July 11, 2020 12:15 AM IST
സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്ത് ആ​​രു ന​​ട​​ത്തി​​യാ​​ലും ഏ​​തു പ്ര​​മാ​​ണി​​മാ​​ർ പി​​ന്നി​​ലു​ണ്ടെ​​ങ്കി​​ലും ഏ​​വ​​രേ​​യും നി​​യ​​മ​​ത്തി​​ന്‍റെ മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ര​​ണം. രാ​​ജ്യം ഉ​​റ്റു​നോ​ക്കു​​ന്ന ഈ ​​കേ​​സും സ്വ​​പ്ന​​മാ​​യി മാ​​റ​​രു​​ത്. എ​​ൻ​​ഐ​എ​യ്ക്കും കസ്റ്റം​സി​​നും ത​​ങ്ങ​​ളു​​ടെ ജോ​​ലി ചെ​​യ്യാ​​ൻ ഭ​​ര​​ണ​​കൂ​​ടം സാ​​ഹ​​ച​​ര്യം ഒ​​രു​​ക്ക​​ണം. അ​തേ​സ​മ​യം, രാ​​ഷ്‌ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും പോ​​ലീ​​സും തെ​​രു​​വി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ല്ല പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കേ​​ണ്ട​​ത്. സം​​സ്ഥാ​​നം കോ​​വി​ഡ് ​വ്യാ​​പ​​ന​ത്താ​​ൽ നീ​​റി​​പ്പു​​ക​​യു​​ക​​യാ​​ണ്. സ​​മ്പ​​ർ​​ക്ക രോ​ഗി​​ക​​ൾ ന​​ഗ​​ര​​ങ്ങ​​ളി​​ലും നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലും അ​​നു​​ദി​​നം കൂ​​ടി വ​​രു​​ന്നു. സ്വ​​ർ​​ണക്ക​​ള്ള​​ക്ക​​ട​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി അ​​രേ​​ങ്ങ​റു​ന്ന തെ​​രു​​വു​​യു​​ദ്ധ​​ങ്ങ​​ളും സ​​മ​​ര​മു​​റ​​യും കോ​​വി​ഡ് ​കാ​​ല​​ത്ത് വേ​ണോ​യെ​​ന്നും ചി​ന്തി​ക്ക​ണം. ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വ​​ൻ പ​​ന്താ​​ടി​​യു​​ള്ള രാ​​ഷ്‌ട്രീ​​യ​​ക്ക​​ളി അ​​രു​​ത് !

റെ​ജി കാ​​രി​വേ​​ലി​​ൽ, ചി​​റ്റ​​ടി, കോ​ട്ട​യം