പ്രതീകാത്മക ചിത്രം
എൽ നിനോയുടെ സ്വാധീനത്തിൽ മഴ കുറയാനും ചൂട് കൂടാനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജലസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുന്നു. ഈ സാഹചര്യത്തിൽ റോഡുകളിലെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് അധികൃതർ ഗൗരവത്തോടെ കാണണം.
സമയബന്ധിതമായി പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തി ജലനഷ്ടം തടയണം. മഴവെള്ളസംഭരണം, കിണർ റീചാർജിംഗ്, ജലത്തിന്റെ മിതമായ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കണം. ഇന്ന് പാഴാക്കുന്ന ഓരോ തുള്ളിയും നാളെ ജലക്ഷാമത്തിന് കാരണമായേക്കാം. ജലം സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
-ജോജി ജിയോ ജോസ് മാമ്മൂട്
Tags :