x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എസ് സിയെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​യാ​ക​ണം

വെബ്ഡെസ്ക്
Published: October 27, 2026 04:21 AM IST | Updated: October 27, 2026 04:21 AM IST

പിഎസ് സി

പി​എ​സ്‌സി​യി​ലെ വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ക്ക​ണം; കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ​ത​ന്നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യ്ക്കു മു​ക​ളി​ല​ല്ല ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും. അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​ധി​ക​ൾ പാ​ലി​ക്ക​പ്പെ​ട​ണം.

പി​എ​സ‌്സി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 317 പ്ര​ത്യേ​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പി​എ​സ‌്സി എ​ന്ന​ത് ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രു​മാ​ത്ര​മ​ല്ല; ല​ക്ഷ​ക്ക​ണ​ക്കി​നു തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യും യോ​ഗ്യ​ത​യ്ക്ക് ല​ഭി​ക്കേ​ണ്ട അം​ഗീ​കാ​ര​വു​മാ​ണ്. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും നീ​തി​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്; സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ക​യ​ല്ല.

സ​ർ​ക്കാ​രു​ക​ൾ മാ​റി​യാ​ലും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. രാ‌​ഷ്‌ട്രീയ താ​ത്​പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം നി​യ​മ​വാ​ഴ്ച​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും പ്രാ​ധാ​ന്യം ന​ൽ​ക​ണം. ഗ​വ​ർ​ണ​റു​ടെ ശി​പാ​ർ​ശ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യു​ടെ യാ​ഥാ​ർ​ഥ്യ​വും നി​യ​മ​സാ​ധു​ത​യും ഔ​ദ്യോ​ഗി​കരേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണം.

- സ​ലാം കൊ​ഞ്ചാ​ട​ത്ത്, ചാ​വ​ക്കാ​ട്

Tags :

Recent News

Corehub Up