പ്രതീകാത്മക ചിത്രം - എഐ
പ്രായപൂർത്തിയാകാത്ത കുട്ടികൾ അർധരാത്രിക്കുശേഷം നിരത്തുകളിൽ നടത്തുന്ന അപകടകരമായ ഡ്രൈവിംഗിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ വേദനാജനകമാണ്.
നിയമലംഘനം സ്ഥിരമായി നടത്തുന്ന വാഹനങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ട്രാക്ക് ചെയ്ത് രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കണം.
അപകടകരമായ ഡ്രൈവിംഗ് റീലുകളാക്കുന്നതിലും കർശന നിയമനടപടിയുണ്ടാകണം. കൂടാതെ, പൊതുനിരത്തുകളിൽ റീൽ ഷൂട്ട് ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കണം.
നിരത്തിൽ തോറ്റുകൊടുക്കുന്നവർക്കു മാത്രമേ ജീവിതത്തിൽ ജയിക്കാനാകൂ എന്ന പ്രാഥമികബോധം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കളും മുൻകൈയെടുക്കേണ്ടതുണ്ട്.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Tags :