പ്രതീകാത്മക ചിത്രം - എഐ
ടൂറിസം ട്രെയിൻ യാഥാർഥ്യമാകണം
ഗുരുവായൂർ- മധുര ട്രെയിനിൽ വിസ്റ്റാഡോം കോച്ച് ഏർപ്പെടുത്തി തീർഥാടന ടൂറിസം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് റെയിൽവേ തുടക്കം കുറിക്കുന്നത്. വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ തയാറാക്കുന്ന മണ്ഡോവി എക്സ്പ്രസ് മാതൃകയിൽ ഗോവയിലേക്ക് ഒരു രുചി ട്രെയിൻ പരീക്ഷണം നടത്താവുന്നതാണ്.
വേളാങ്കണ്ണിയിൽനിന്ന് പാലക്കാട് വഴി ഗോവയിലേക്ക് ട്രെയിൻ സൗകര്യം പുതുതായി ആരംഭിച്ചാൽ മലബാർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാനും തീർഥാടന ടൂറിസം യാത്രക്കാരെ കൂടുതൽ ആകർഷിക്കാനും സാധിക്കും.
വേളാങ്കണ്ണിയിൽനിന്ന് പാലക്കാട് വഴി അല്ലെങ്കിൽ പുനലൂർ വഴി ഗോവയിലേക്ക് ഒരു സർവീസ് തുടങ്ങിവച്ചാൽ നാഗപട്ടണത്തുനിന്ന് ശ്രീലങ്കവരെ കപ്പൽ യാത്രയ്ക്ക് കണക്ഷൻ ആയി പോയി വരാനും ഉപകാരപ്പെടുന്ന ഒരു തീർഥാടന ടൂറിസം ട്രെയിൻ ആയി മാറ്റാവുന്നതേയുള്ളു.
-സുനിൽ തോമസ് റാന്നി
Tags :