മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലാവധി രണ്ടു വർഷത്തിൽനിന്നു നാലു വർഷമായി ഉയർത്തിയത് ഉചിതമായ തീരുമാനമാണ്. രണ്ടു വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയവരെ വച്ച് അവർക്കു കൂടി പെൻഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഇല്ലാതാതുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കായി അഞ്ഞൂറോളം പേരെയാണ് നിയമിച്ചത്. ഓരോ സർക്കാർ അധികാരമേൽക്കുമ്പോഴും ഇത്തരത്തിൽ അനേക നിയമനങ്ങളാണ് നടക്കുന്നത്. ഈ രാഷ്ട്രീയ നിയമനങ്ങൾക്കൊക്കെ സർക്കാർ ഖജനാവിൽനിന്നു ജീവിതകാലം മുഴുവൻ പെൻഷൻ നൽകേണ്ട സ്ഥിതിയാണ്.
ഇടതു-വലതു ഭേദമില്ലാതെ ഇത് തുടരുകയാണ്. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന നയത്തെ മുമ്പ് സുപ്രീം കോടതി നിശിതമായി വിമർശിക്കുകപോലുമുണ്ടായി. അനഭിലഷണീയവും അനാവശ്യമായ ബാധ്യത വരുത്തിവയ്ക്കുന്നതുമായ ഈ പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- മുരളീമോഹൻ, മഞ്ചേരി
Tags :