വെ​ള്ള​റ​ട പഞ്ചായത്ത്: കൂ​താ​ളി​യി​ല്‍ ക​ന്നി​യ​ങ്ക​ക്കാ​രു​ടെ പോ​രാ​ട്ടം
Thursday, December 3, 2020 12:53 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ കൂ​താ​ളി​യി​ല്‍ ഇ​ക്കു​റി ക​ന്നി​യ​ങ്ക​ക്കാ​രു​ടെ പോ​രാ​ട്ടം. സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫും അ​ട്ടി​മ​റി ജ​യ പ്ര​തീ​ക്ഷി​ച്ച് എ​ന്‍​ഡി​എ​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍. ജോ​സ​ഫാ​ണ് (ആ​ര്‍. വി​ജ​യ​ന്‍) മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി സി​പി​എ​മ്മി​ന്‍റെ വാ​ര്‍​ഡ് സെ​ക്ര​ട്ട​റി​യാ​യ ജോ​സ​ഫി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​ത്തെ സൗ​ഹൃ​ദം വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ്.
സി​പി​എം വെ​ള്ള​റ​ട ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു ക​ണ്‍​സ്ട്ര​ക്ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ഏ​രി​യാ ക​മ്മി​റ്റി അം​ഗം, ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, സി​പി​എം കാ​ക്ക​തൂ​ക്കി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

വാ​ര്‍​ഡി​ല്‍ ച​രി​ത്ര​വി​ജ​യം കു​റി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി. വി ​ഷാ​ജി. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി ഇ​തി​നോ​ട​കം നാ​ലു റൗ​ണ്ട് സ​മ്മ​തി​ദാ​യ​ക​രെ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

കൂ​താ​ളി വാ​ര്‍​ഡി​ല്‍ വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി.​പി. അ​രു​ണ്‍ രം​ഗ​ത്തു​ള്ള​ത്. യു​വ​മോ​ര്‍​ച്ച വെ​ള്ള​റ​ട മേ​ഖ​ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.