അ​ണ്ടൂ​ർ​ക്കോ​ണം, കീ​ഴാ​വൂ​ർ പോ​സ്റ്റോ​ഫീ​സു​ക​ളി​ൽ മോ​ഷ​ണം
Thursday, December 3, 2020 12:56 AM IST
പോ​ത്ത​ൻ​കോ​ട്: അ​ണ്ടൂ​ർ​ക്കോ​ണം, കീ​ഴാ​വൂ​ർ പോ​സ്റ്റോ​ഫീ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി. കീ​ഴാ​വൂ​ർ പോ​സ്റ്റാ​ഫീ​സി​ൽ നി​ന്നും പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും ബാ​ങ്കിം​ഗ് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​നാ​യി​രം രൂ​പ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം പോ​യി.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. അ​ണ്ടൂ​ർ​ക്കോ​ണം പോ​സ്റ്റോ​ഫീ​സി​ൽ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്നെ​ങ്കി​ലും ഒ​ന്നും മോ​ഷ​ണം പോ​യി​ല്ല. മം​ഗ​ല​പു​രം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.