ഓ​ർ​മ​യി​ൽ ഓ​ഖി; തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​ത
Thursday, December 3, 2020 11:50 PM IST
വി​ഴി​ഞ്ഞം: ബു​റേ​വി ആ​ദ്യം കേ​ര​ളം തെ​ടു​ന്ന​ത് തീ​ര​ദേ​ശ​ത്താ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്ന മേ​ഖ​ല​യി​ൽ നി​ന്ന് ജ​ന​ത്തെ ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നാ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും സ​ഹാ​യി​ക്കാ​ൻ വേ​ണ്ട വോ​ള​ന്‍റി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ത​യാ​റാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ. എ​ന്നാ​ൽ കോ​വ​ളം ഹാ​ർ​ബ​ർ ചെ​റു​മ​ണ​ൽ ക​ട​പ്പു​റ​ത്ത് നി​ന്ന് ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള​വ​രും ഗ​ർ​ഭി​ണി​യും ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​രെ മാ​റ്റി.
ജി​ല്ല​യി​ൽ കാ​റ്റ് രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ള്ള 48 വി​ല്ലേ​ജു​ക​ളി​ൽ ഇ​രു​പ​ത്തൊ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലാ​ണ് .ഇ​വ​യി​ൽ ഏ​റ്റ​വും പ്ര​ശ്ന​മാ​യി കാ​ണു​ന്ന​ത് പൊ​ഴി​യൂ​ർ മു​ത​ൽ വി​ഴി​ഞ്ഞം വ​രെ വ​രു​ന്ന തീ​ര​ദേ​ശ​മാ​ണെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടൊ​പ്പം അ​ത്യാ​വ​ശ്യം വ​ന്നാ​ൽ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ ന​ൽ​കി.​റ​വ​ന്യൂ വി​ഭാ​ഗം ,പോ​ലീ​സ് ,ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വി​ഭാ​ഗം, ആ​രോ​ഗ്യ വി​ഭാ​ഗം, ഫ​യ​ർ​ഫോ​ഴ്സ്, പ്രാ​ദേ​ശി​ക വേ​ള​ൻ​റി​യ​ർ​മാ​ർ എ​ന്നി​വ​രെ സം​യോ​ജി​പ്പി​ച്ച് കൊ​ണ്ടു​ള്ള ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​മാ​ണ് മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​യു​ന്നു.
എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ക്യാ​മ്പു​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ൾ സ​ജീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് .വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ൻ​റി​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ച്ച പ​തി​മൂ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്കൊ​പ്പം ഗോ​വ​യി​ൽ പ​രി​ശീ​ല​നം ക​ഴി​ഞ്ഞെ​ത്തി​യ മ​ത്സ്യ ഗ്രാ​മ​ങ്ങ​ളി​ലെ സീ​റ​സ്ക്യൂ​സ്ക്വാ​ഡി​നേ​യും കോ​വ​ള​ത്തെ ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യും സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​റ്റ് ദി​ശ​മാ​റി​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ൽ​കി​യ അ​റി​യി​പ്പ് തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് നേ​രി​യ​ത്ത് ശ്വാ​സം പ​ക​ർ​ന്നെ​ങ്കി​ലും മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ഉ​ൾ​ക്ക​ട​ലി​ൽ കൂ​ടി​പ്പോ​യ ഓ​ഖി തീ​ര​ദേ​ശ​ത്ത് വ​രു​ത്തി​യ​ത് വ​ൻ നാ​ശ​മാ​യി​രു​ന്നു.
ദി​ശ മാ​റി​യാ​ലും ത​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ഭ​യ​ത്തി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ഇ​തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചെ​റി​യ തോ​തി​ൽ കാ​റ്റ് വീ​ശി​യ​തും ക​ട​ൽ​ത്തി​ര​യു​ടെ ശ​ക്തി കൂ​ടി​യ​തും തീ​ര​ദേ​ശ​ത്ത് നേ​രി​യ ആ​ശ​ങ്ക​യ്ക്കി​ട​വ​രു​ത്തി. തി​ര​യ​ടി വ​ർ​ധി​ച്ച​തോ​ടെ കോ​വ​ള​ത്തെ ബീ​ച്ചു​ക​ളി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളെ പ​റ​ഞ്ഞ​യ​ച്ചു.​ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചി​ല്ല.