ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു പി​ന്നി​ൽ കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ; മാ​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Thursday, December 3, 2020 11:50 PM IST
നെ​ടു​മ​ങ്ങാ​ട്: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു പി​ന്നി​ൽ കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ ക​ണ്ട​ത്തി. സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു . പ​ന​വൂ​ർ മാ​ങ്കു​ഴി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. തോ​ട്ടി​ൻ​ക​ര കു​ന്നി​ൻ​പു​റ​ത്ത് വീ​ട്ടി​ൽ വി​ജി​യാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി​നു പി​റ​കി​ലെ പ​പ്പാ​യ മ​ര​ത്തി​ന്‍റെ ചോ​ട്ടി​ൽ ഈ​ച്ച ശ​ല്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വ​ത്തെ​പ്പ​റ്റി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്.​വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ഒ​ന്പ​തും ആ​റും വ​യ​സു​ള്ള പെ​ണ്മ​ക്ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ച്ചു വ​ന്ന വി​ജി താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം മ​റ​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​ൽ മു​ഴ​യാ​ണെ​ന്നും ശാ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് അ​യ​ൽ​ക്കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ചി​ല പ​ച്ചി​ല മ​രു​ന്നു​ക​ൾ അ​ര​ച്ചു കു​ടി​ച്ച് കൃ​ത്രി​മ​മാ​യി പു​റ​ത്തെ​ടു​ത്ത കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
തു​ണി​യി​ൽ പൊ​തി​ഞ്ഞ് കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം രാ​ത്രി​യി​ൽ വീ​ടി​നു പി​റ​കി​ലാ​യി കു​ഴി​ച്ചി​ട്ടു. അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ച്ഛ​ൻ മ​ണി​യ​നും വി​ജി​യു​ടെ മ​ക്ക​ളാ​യ വൈ​ഗ, ഗൗ​രി എ​ന്നി​വ​രും സം​ഭ​വ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
വി​ജി​യു​ടെ അ​മ്മ ബീ​ന വീ​ട്ടു​ജോ​ലി​ക്ക് പോ​യി​രു​ന്നു . ബാ​ല​രാ​മ​പു​രം മൂ​ല​യി​ൽ​വി​ളാ​കം പു​ല്ല​യി​ൽ​ക്കോ​ണ​ത്ത് സ്വ​ദേ​ശി​യാ​ണ് വി​ജി​യു​ടെ ഭ​ർ​ത്താ​വ്. പ​ത്ത് വ​ർ​ഷം മു​മ്പ്, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ​ക്കൊ​പ്പം വി​ജി ഇ​റ​ങ്ങി​പ്പോ​യ​താ​ണ്.
നാ​ലു വ​ർ​ഷം മു​മ്പ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തെ​യും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ളെ​യും ചൊ​ല്ലി വി​ജി​യു​മാ​യി പി​ണ​ങ്ങി​യ ഇ​യാ​ൾ സ്വ​ദേ​ശ​മാ​യ ബാ​ല​രാ​മ​പു​ര​ത്താ​ണ് താ​മ​സം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ൻ, നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ എം.​കെ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.