പ​രി​യാ​രം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കൊ​ടി തോ​ര​ണ​ങ്ങ​ൾ ഇ​ല്ല, ചു​വ​രെ​ഴു​ത്തും
Thursday, December 3, 2020 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​ണ് കേ​ര​ളം. എ​വി​ടെ നോ​ക്കി​യാ​ലും ഫ്ല​ക്‌​സു​ക​ളും, ചു​വ​രെ​ഴു​ത്തും പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും. എ​ന്നാ​ല്‍ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 35ആം ​വാ​ര്‍​ഡാ​യ പ​രി​യാ​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളോ ചു​വ​രെ​ഴു​ത്തോ ബാ​ന​റു​ക​ളോ, എ​ന്തി​ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ചി​ഹ്ന​മോ ഫോ​ട്ടോ​യോ പോ​ലും ഇ​ല്ല.

ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തി​യാ​ല്‍ ഇ​വി​ടെ എ​ന്താ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ന്നും ഇ​ല്ലേ എ​ന്നു പോ​ലും ചോ​ദി​ച്ചു​പോ​കും. ഇ​വി​ട​ത്തെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ പ​രി​യാ​ര​ത്തു​പോ​ലും ബോ​ര്‍​ഡോ ചു​വ​രെ​ഴു​ത്തോ ഫ്ള​ക്‌​സോ ഇ​ല്ല. 25 വ​ര്‍​ഷ​മാ​യി ഈ ​പ്ര​ദേ​ശം ഇ​ങ്ങ​നെ​യാ​ണ്. എ​ന്നാ​ല്‍ 25 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥി​തി ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്താ​ല്‍ വീ​ടു​ക​ളി​ല്‍ വ​രെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളു​യ​രു​മാ​യി​രു​ന്നു.

പ​ക്ഷേ തു​ട​ര്‍​ച്ചാ​യി രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ നാ​ട്ടു​കാ​ര്‍ സ​ര്‍​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ഇ​നി​മു​ത​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ചു​വ​രെ​ഴു​ത്തോ ഫോ​ട്ടോ​യോ പ്ര​ചാ​ര​ണം ന​ട​ത്ത​രു​ത് എ​ന്നാ​യി​രു​ന്നു സ​ര്‍​വ​ക​ക്ഷി യോ​ഗ തീ​രു​മാ​നം. പ​രി​യാ​രം മാ​വി​ന്‍​മു​ക​ള്‍ മു​ത​ല്‍ കു​ഞ്ചം വ​രെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​തീ​രു​മാ​നം 25 വ​ര്‍​ഷ​മാ​യി എ​ല്ലാ പാ​ര്‍​ട്ടി​ക്കാ​രും പി​ന്തു​ട​ര്‍​ന്ന് വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ക​ഴി​ഞ്ഞ​യു​ട​ന്‍ കൊ​ടി​യും ചി​ഹ്ന​വു​മെ​ല്ലാം നീ​ക്കം ചെ​യ്തു. രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഈ ​മാ​തൃ​ക ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​ത്.