ഓമന മൃഗങ്ങളെയുംകൂട്ടി വോട്ടുപിടിത്തം
Saturday, December 5, 2020 12:14 AM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യി​ലെ പേ​രു​മ​ല വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ഇ​ബി​നു വോ​ട്ടു​പി​ടി​ക്കാ​നെ​ത്തു​ന്ന​ത് നാ​ട്ടി​ല്‍ കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​മാ​യ ഇ​സ​യെ​ന്ന ഒ​ട്ട​ക​ത്തേ​യും സി​ല്‍​ക്കി, സിം​ബ എ​ന്ന കു​തി​ര​ക​ളേ​യും കൂ​ട്ടി​നു കൂ​ട്ടി​യു​ള്ള പ്ര​ചാ​ര​ണം.

സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ഇ​ബി​നു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ഓ​ട്ടോ​റി​ക്ഷ​യാ​ണ്. മൃ​ഗ​ങ്ങ​ളേ​യും പ​ക്ഷി​ക​ളേ​യും വ​ള​ര്‍​ത്തു​ന്ന​തി​ല്‍ പ​ണ്ടേ ക​മ്പ​മു​ള്ള ആ​ളാ​ണ് ഇ​ബി​നു. ധാ​രാ​ളം മൃ​ഗ​ങ്ങ​ളും വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ക്ഷി​ക​ളും ഇ​ബി​നു​വി​ന്‍റെ വീ​ടി​നു ചു​റ്റും ഓ​ടി​ക്ക​ളി​ച്ചി​രു​ന്നു. മൃ​ഗ​പ​രി​പാ​ല​ന​ത്തി​ന് ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ ര​ണ്ട് കു​തി​ര​ക​ളേ​യും ര​ണ്ട് ഒ​ട്ട​ക​ങ്ങ​ളേ​യും നി​ര്‍​ത്തി​യ​ശേ​ഷം ബാ​ക്കി എ​ല്ലാ​റ്റി​നേ​യും വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ ഇ​സ​യെ​ന്ന വെ​ളു​ത്ത ഒ​ട്ട​ക​വും സി​ല്‍​ക്കി, സിം​ബ എ​ന്നീ കു​തി​ര​ക​ളു​മാ​ണു​ള്ള​ത്. ഒ​ട്ട​ക​ത്തി​ല്‍ ഒ​രെ​ണ്ണ​മാ​യ ഇ​ത്തു സ​മീ​പ​കാ​ല​ത്താ​ണ് ച​ത്തു​ത്. വോ​ട്ടു​പി​ടി​ക്കാ​ന്‍ വ​രു​ന്ന ഇ​ബി​നു​വി​നോ​ട് നാ​ട്ടു​കാ​ര്‍​ക്ക് ഒ​രു പ്ര​ത്യേ​ക​സ്‌​നേ​ഹ​മാ​ണ്. എ​ന്നാ​ല്‍ വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ല. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പ​മു​ള്ള മൃ​ഗ​ങ്ങ​ളെ​നോ​ക്കി നി​ല്‍​പ്പാ​ണ് കു​ട്ടി​ക​ള്‍. മ​ത്സ​രി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് ചോ​ദി​ച്ചാ​ല്‍ ഇ​ബി​നു​വി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ട്. വാ​ര്‍​ഡി​ന്‍റെ വി​ക​സ​നം നാ​ള്‍​ക്കു​നാ​ള്‍ പി​ന്നോ​ട്ടു പോ​കു​ന്ന​തും അ​വ​ശ​ര്‍​ക്ക് ആ​ലം​ബ​മി​ല്ലാ​താ​കു​ന്ന​തും ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ അ​ഴി​മ​തി​യി​ല്‍ മു​ങ്ങു​ന്ന​തും ക​ണ്ട് മ​ന​സു​മ​ടു​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.