സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ന​ട​ത്തി
Saturday, December 5, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി ഭ​ര​ണ​ത്തി​ന്‍റെ ന​ന്മ അ​നു​ഭ​വി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. നെ​ടു​മ​ങ്ങാ​ട് വാ​ണ്ട ജം​ഗ്ഷ​നി​ല്‍ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച എ​ന്‍​ഡി​എ ന​ഗ​ര​സ​ഭ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മ​വേ​ദി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ഈ ​നി​ല​യി​ല്‍ താ​ഴോ​ട്ട് വ​ള​രു​ക​യാ​ണെ​ങ്കി​ല്‍ ടെ​ക്നോ​പാ​ര്‍​ക്ക്, ഇ​ന്‍​ഫോ​സി​സ് പോ​ലു​ള്ള കം​പ്യൂ​ട്ട​ര്‍ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ഉ​ദ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ജെ.​ആ​ര്‍ .പ​ത്മ​കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം നൂ​റ​നാ​ട് ഷാ​ജ​ഹാ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ത്ത് കു​മാ​ര്‍, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ വി.​ആ​ര്‍. പ്ര​കാ​ശ്, എ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.