മൂ​ത്താം​കോ​ണം വാ​ര്‍​ഡി​ൽ ത്രികോ​ണ മ​ത്സ​രം
Saturday, December 5, 2020 11:34 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ മൂ​ത്താം​കോ​ണം വാ​ർ​ഡി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം.​വാ​ർ​ഡ് പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ അ​നു എ​സ്.​നാ​യ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 2000ല്‍ ​ഇ​തേ വാ​ര്‍​ഡി​ല്‍ നി​ന്നും അ​നു​വി​ജ​യി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം വ​ട്ടം. മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​സെ​ക്ര​ട്ട​റി നെ​ടു​മ​ങ്ങാ​ട് സ​ഹ​ക​ര​ണ​അ​ര്‍​ബ​ന്‍​ബാ​ങ്ക് ബോ​ര്‍​ഡം​ഗം. മു​നി​സി​പ്പ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ ഒ.​ഉ​ഷ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​ണ് . പ​ത്തു​വ​ര്‍​ഷ​ക്കാ​ല​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സി​ഡി​എ​സി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണാ​യി പ്ര​ര്‍​ത്തി​ക്കു​ന്നു. ഇ​തേ​കാ​ല​യ​ള​വി​ല്‍ വാ​ര്‍​ഡി​ല്‍ എ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യി​രു​ന്നു. മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഡ്സെ​ക്ര​ട്ട​റി​യാ​ണ്.​കു​ടും​ബ​ശ്രീ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി.
വാ​ർ​ഡ് പി​ടി​ക്കാ​ൻ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യി​ലെ ര​ജ​നി തു​ള​സീ​ധ​ര​ന്‍ ആ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ ക​ന്നി​യ​ങ്കം.​മ​ഹി​ളാ​മോ​ര്‍​ച്ചാ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം അം​ഗം. ഇ​ല​ങ്കം ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ലെ വ​നി​താ​വി​ഭാ​ഗം ക​മ്മി​റ്റി​അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.