പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം: അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ
Saturday, January 16, 2021 11:39 PM IST
വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ .കു​ട​യാ​ല്‍ ആ​റ്റി​ന്‍ പ​ള്ളം റോ​സ് ഭ​വ​നി​ല്‍ ബാ​ല​രാ​ജ് (71) മ​ക​ന്‍ ജ​ഗ​ല്‍ നി​വാ​സി​ല്‍ ബി.​ആ​ര്‍. രാ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ബാ​ലി​ക​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് പീ​ഡ​ന​വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. പോ​സ്കോ കേ​സ് പ്ര​കാ​രം പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട്
ബ്ലോ​ക്ക് സ​മ്മേ​ള​നം

നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ,പാ​ലോ​ട് ര​വി , ക​ര​കു​ളം കൃ​ഷ്ണ പി​ള്ള , ബി​ന്ദു ജ​യ​ൻ , ആ​നാ​ട് ജ​യ​ൻ , ക​ല്ല​യം സു​കു, അ​ഡ്വ. എ​ൻ. ബാ​ജി, തേ​ക്ക​ട അ​നി​ൽ ,കൊ​യ്ത്തൂ​ർ​ക്കോ​ണം സു​ന്ദ​ര​ൻ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ , സെ​യ്ദാ​ലി, ശ​ര​ത് , സ​ജാ​ദ് , എ​ൻ ഫാ​ത്തി​മ സ​ന​ൽ, എ​സ്. എ. ​റ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.