നെടുമങ്ങാട്: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ ആനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. വേങ്കവിള സജി അധ്യക്ഷതവഹിച്ചു.ഡി.എ.രജിത് ലാൽ ,എ.എസ്.ഷീജ, സുമയ്യ, ആനനവല്ലി, ജയചന്ദ്രൻ ,ഉദയൻ താന്നിമൂട് ,ഉണ്ടപ്പാറ ഷാജഹാൻ, അനിക്കുട്ടൻ, എം.ജി. ധനീഷ്, സി.ആർ.മധുലാൽ എന്നിവർ പ്രസംഗിച്ചു.കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ ആനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് എ ഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കിസാൻ സംഘർഷ് കോ-ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് മനുഷ്യചങ്ങലയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ അഡ്വ. ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു, പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ആർ.മധു,നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജാ ,അയിരൂപ്പാറ രാമചന്ദ്രൻ ,മനൂർക്കോണം രാജേന്ദ്രൻ, പി.ഹരികേശൻ, എസ്.എസ്.ബിജു ,പി.കെ.ശ്യാം ,ടി.ആർ.സുരേഷ്, കെ.റഹിം, മൂഴി രാജേഷ് എന്നിവർ പ്രസംഗിച്ചു.
പാലോട് :കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷകസംഘം നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കർഷക ചങ്ങലയും സായാഹ്ന കൂട്ടായ്മയും സംഘടിപ്പിച്ചു.
സിപിഎം ഏരിയാ കമ്മിറ്റി അംഗം പേരയം ശശി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ പ്രസിഡന്റ് ജോർജ് ജോസഫ്, കെഎസ്കെടിയു ഏരിയാ പ്രസിഡന്റ് കെ.പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.