ക​ർ​ഷ​ക ച​ങ്ങ​ല​യും സാ​യാ​ഹ്ന കൂ​ട്ടാ​യ്മ​യും ന​ട​ത്തി
Sunday, January 17, 2021 11:52 PM IST
പാ​ലോ​ട് :ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ർ​ഷ​ക​സം​ഘം ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ച​ങ്ങ​ല​യും സാ​യാ​ഹ്ന കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു.
സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം പേ​ര​യം ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, കെ​എ​സ്കെ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്മൃ​തി​ദി​നം ആ​ച​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ഗാ​ന്ധി​യ​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍റെ സ്മൃ​തി​ദി​നം കോ​വി​ഡ് മാ​ന​ദാ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​ന്ന​ലെ ആ​ച​രി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​വ്വ​മ​ത​പ്രാ​ര്‍​ഥ​ന​യും പു​ഷ്പാ​ര്‍​ച്ച​ന​യും നൂ​ല്‍​നൂ​ല്‍​പ്പും ന​ട​ത്തി. മാ​ധ​വി​മ​ന്ദി​രം ലോ​ക​സേ​വ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ര്‍ മൈ​ഥി​ലി​യു​ടെ നേ​തൃ​ത്വം ന​ൽ​കി.​ഡോ. ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജ​ര്‍, പ്രി​ന്‍​സി​പ്പ​ൽ, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ , ട്ര​സ്റ്റ് അം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: എ​ർ​ത്ത് ഡേ ​നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ സ്റ്റാ​ർ മു​നി​സി​പ്പ​ൽ ലീ​ഡ​ർ​ഷി​പ്പ് പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി.
ജ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
ലോ​ക ഭൗ​മ​ദി​നം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ർ​ത്ത് ഡേ ​നെ​റ്റ് വ​ർ​ക്ക് എ​ന്ന സം​ഘ​ട​ന​യു​ടെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.