ദേ​വാ​ല​യ മു​റ്റ​ത്ത് കൃ​ഷി പാ​ഠം പകർന്ന് ഫാ.​ലി​ജോ കു​ഴി​പ്പ​ള്ളി
Sunday, January 17, 2021 11:55 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​മു​റ്റം നി​റ​യെ വെ​ണ്ട​യും ത​ക്കാ​ളി​യും ക​ത്തി​രി​യും കാ​ബേ​ജു​മെ​ല്ലാം വി​ള​ഞ്ഞു നി​ൽ​ക്കു​ന്നു. അ​ഞ്ഞൂ​റി​ല​ധി​കം ഗ്രോ ​ബാ​ഗു​ക​ളി​ലാ​യി അ​ടു​ക്കും ചി​ട്ട​യു​മാ​യി കാ​ഴ്ച​യു​ടെ വ​സ​ന്തം തീ​ർ​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ! മ​ല​യോ​ര ഗ്രാ​മ​മാ​യ അ​ന്പൂ​രി​യി​ലെ തേ​ക്കു​പാ​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ കാ​ഴ്ച​ക​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. കൃ​ഷി​യു​ടെ ന​ന്മ ഇ​ട​വ​ക സ​മൂ​ഹ​ത്തി​നു പ​ക​രു​ന്ന​താ​ക​ട്ടെ ഇ​ട​വ​ക വി​കാ​രി​യാ​യ ഫാ.​ലി​ജോ കു​ഴി​പ്പ​ള്ളി.

ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ തു​ട​ങ്ങി​യ ഫാ.​ലി​ജോ​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ശാ​സ്ത്രീ​യ മ​ത്സ്യ​ക്കൃ​ഷി​യി​ലാ​ണ് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. അ​ന്പൂ​രി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ സു​ല​ഭ​മാ​യു​ള്ള ച​ക്ക​യി​ൽ നി​ന്നാ​ണ് ത​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ഫാ.​ലി​ജോ കു​ഴി​പ്പ​ള്ളി പ​റ​യു​ന്നു. ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ച്ചു. ച​ക്ക അ​ച്ചാ​റി​നും മ​റ്റും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​വ​ക സ​മൂ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ വ​ള​രെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും ച​ക്ക അ​ച്ചാ​റി​ന്‍റെ​യു​മെ​ല്ലാം സ്വീ​കാ​ര്യ​ത വ​ള​രെ വ​ലു​താ​യി​രു​ന്നു​വെ​ങ്കി​ലും അ​തി​ൽ ഒ​തു​ങ്ങി നി​ൽ​ക്കാ​ൻ ഫാ.​ലി​ജോ​ക്കു താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മ​ത്സ്യ​ക്കൃ​ഷി​യി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണ​ങ്ങ​ൾ. ഇ​തി​നാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്താ​വു​ന്ന കു​ളം നി​ർ​മി​ച്ചു. ജ​ല ദൗ​ർ​ല​ഭ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​നും വ​ഴി ക​ണ്ടെ​ത്തി. പ​ള്ളി​യു​ടെ സ​മീ​പം ഒ​ഴു​കി​യി​രു​ന്ന അ​രു​വി​യി​ൽ നി​ന്നും ഹോ​സ് ഇ​ട്ടാ​ണ് വ​ലി​യ കു​ള​ത്തി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​ത്. അ​ക്വാ​ക​ൾ​ച്ച​ർ ലൈ​സെ​ൻ​സും മ​ത്സ്യ​ക്കൃ​ഷി​ക്കു​ള്ള പ്ര​ത്യേ​ക ലൈ​സെ​ൻ​സും നേ​ടി​യാ​ണ് കൃ​ഷി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​ത്. നൈ​ൽ തി​ലോ​പ്പി​യ, ചി​ത്ര​ലാ​ട തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് ആ​ദ്യ പ​രീ​ക്ഷ​ണം. ര​ണ്ടി​ഞ്ചോ​ളം വ​ലു​പ്പ​മു​ള്ള മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്. അ​ഞ്ചു​മാ​സം കൊ​ണ്ട് ഓ​രോ​ന്നും അ​ര കി​ലോ​യോ​ലം വ​ലു​പ്പം വ​യ്ക്കും. മ​ത്സ്യ​വി​ള​വെ​ടു​പ്പാ​കു​ന്ന​തോ​ടെ ഇ​വ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റീ​സ​ർ​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ൾ​ച്ച​ർ അ​ഥാ​വാ അ​ക്വാ​പോ​ണി​ക്സ് സം​വി​ധാ​ന​ത്തി​ലാ​ണ് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന ജ​ലം ശു​ദ്ധീ​ക​രി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​തി​നു പു​റ​മേ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി ചാ​ണ​ക​പ്പൊ​ടി, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ​വ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ലും മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സൈ​ക്യാ​ട്രി​യി​ൽ ഡോ​ക്ട്രേ​റ്റും നേ​ടി​യി​ട്ടു​ള്ള ഫാ.​ലി​ജോ കു​ഴി​പ്പ​ള്ളി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ ചാ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.