കോ​ട​തിവി​ധി ലംഘിച്ച് മ​ത്സ്യമാ​ർ​ക്ക​റ്റ് പ്രവർത്തിക്കുന്നതായി പരാതി
Sunday, January 17, 2021 11:55 PM IST
വി​ഴി​ഞ്ഞം: കോ​ട​തിവി​ധി ലംഘിച്ച് ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​ള്ള​ത്ത്അ​ന​ധി​കൃ​ത മ​ത്സ്യമാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യി പ​രാ​തി. ഉ​ത്ത​ര​വ് വ​ന്ന് ര​ണ്ടു ദി​വ​സം അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു. ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡാ​യ തീ​ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ഫു​ഡ് ആ​ൻഡ് സേ​ഫ്ടി, പൊ​ലു​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് യാ​തൊ​ന്നു​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മാ​സ​ങ്ങ​ൾ പ​ഴ​ക്കം ചെ​ന്ന അ​ഴു​കി​യ മ​ത്സ്യ​മെ​ത്തി​ച്ച് ഫോ​ർ​മാ​ലി​ൻ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് ലേ​ല​ത്തി​ൽ വി​ൽ​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു വ​ന്ന​തി​നെ​തി​രെ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ജ​സ്റ്റീസ് പി.​ബി.​സു​രേ​ഷ് കു​മാ​ർ മാ​ർ​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.​എ​ന്നാ​ൽ വി​ധി ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ഞ്ചാ​യ​ത്തോ, പോ​ലീ​സോ,നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.