ഏ​ക്ക​ർ​ക​ണ​ക്കി​ന് പു​ഞ്ച​പ്പാ​ടം കാ​യ​ലി​ൽ മു​ങ്ങി : ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Sunday, January 17, 2021 11:55 PM IST
നേ​മം : വെ​ള്ളാ​യ​ണി കാ​യ​ലി​ൽ മു​ങ്ങി പോ​യ 217 ഏ​ക്ക​ർ പു​ഞ്ച​പ്പാ​ട​ങ്ങ​ൾ​ക്കു ള്ള ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു. വെ​ള്ളാ​യ​ണി​ക്കാ​യ​ലി​ൽ സ്ഥ​ല​ങ്ങ​ൾ മു​ങ്ങി പോ​യെ​ങ്കി​ലും ക​രം അ​ട​യ്ക്കു​ന്നു​ണ്ടെ​ന്നും സ്ഥ​ല​ത്ത് വെ​ള്ളം ക​യ​റി​കി​ട​ക്കു​ന്ന​തു​മൂ​ലം സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ക​ല്ലി​യൂ​ർ,വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 217 ഏ​ക്ക​ർ ഭൂ​മി​യാ​ണ് കാ​യ​ലി​ൽ മു​ങ്ങി കി​ട​ക്കു​ന്ന​ത്. 1991 വ​രെ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഇ​വി​ടെ കൃ​ഷി ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 2017 മേ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കാ​യ​ലി​ൽ മു​ങ്ങി പോ​യ ഭൂ​മി​ക്ക് ന്യാ​യ​മാ​യ വി​ല ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​
മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും ഇ​ന്നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.