ക​ട്ട​യ്ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ
Thursday, January 21, 2021 12:04 AM IST
കാ​ട്ടാ​ക്ക​ട: ക​ട്ട​യ്ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.​തി​രു​നാ​ൾ 31ന് ​ദി​വ്യ​ബ​ലി​യോ​ടെ സ​മാ​പി​ക്കും. തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോൺ. ജി.​ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് സ​ങ്കീ​ർ​ത്ത​ന​ധ്യാ​നം, 4.30ന് ​ജ​പ​മാ​ല, 5.15ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ആ​റി​നും 7.30 നും ​തി​രു​നാ​ൾ ദി​വ്യ​ബ​ലി. 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. 31ന് ​രാ​വി​ലെ 9.10ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.​തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, നാ​ലി​ന് സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് കാ​ട്ടാ​ക്ക​ട റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പ്ര​തി​ഭ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, പ​രീ​ക്ഷാ ഉ​ന്ന​ത​വി​ജ​യി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്കും.