തെ​രു​വു​നാ​യ്ക്ക​ൾ നാല് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Thursday, January 21, 2021 12:06 AM IST
വെ​ള്ള​റ​ട: തെ​രി​വ് നാ​യ​ക്കൂ​ട്ടം നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു.​വാ​ഴി​ച്ച​ല്‍ കു​ട്ട​മ​ല​ക​ല്ല് അ​ടു​ക്ക്‌​വീ​ട്ടി​ല്‍ സ​ജീ​വ്കു​മാ​റി​ന്‍റെ നാ​ല് ആ​ടു​ക​ളെ​യാ​ണ് നാ​യ​ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. നാ​യ​കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ആ​ടു​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച വാ​ഴി​ച്ച​ല്‍ സ്വ​ദേ​ശി ബി​നു ത​ങ്ക​പ്പ​നെ​യും നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു.​

അ​മ്പൂ​രി വെ​റ്റ​റി​ന​റി​ഡോ​ക്ട​ര്‍ ര​ന്‍​ജി​ത്ത്കു​മാ​ര്‍ ആ​ടു​ക​ളെ പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​ലാ​രാ​ജു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്ന​ഷ്ട​പ്പെ​ട്ട ആ​ടു​ക​ള്‍​ക്ക് പ​ക​രം പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി നാ​ല് ആ​ടു​ക​ളെ ന​ല്‍​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.