വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Thursday, January 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​എ​സ്ടി​ഇ)​കേ​ര​ളാ ഘ​ട​കം ഫാ​ക്ക​ൽ​റ്റി ചാ​പ്റ്റ​റി​ന്‍റെ 31-ാമ​ത് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ന​ട​ത്തും. നാ​ളെ രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ വ​ച്ച് ന​ട​ത്തു​ന്ന യോ​ഗം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ​എ​സ്ടി​ഇ കേ​ര​ളാ​ഘ​ട​കം ചെ​യ​ർ​മാ​ൻ ഡോ. ​കെ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ണ്‍ വി​ള​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഏ​ബ്ര​ഹാം ടി. ​മാ​ത്യു, ഐ​എ​സ്ടി​ഇ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും, ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഡോ. ​എം.​ബി .നി​ധി (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ദീ​പ​ക് ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.