ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം യാഥാർഥ്യമാകുന്നു
Thursday, January 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. ചി​റ​യി​ന്‍​കീ​ഴ് വ​ലി​യ​ക​ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് പ​ണ്ട​ക​ശാ​ല​ക്കു സ​മീ​പം​വ​രെ 800 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന്
​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. ത​ട​സ​ര​ഹി​ത റോ​ഡ് ശൃം​ഖ​ല ലെ​വ​ല്‍​ക്രോ​സ് മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം. കി​ഫ്ബി​ഫ​ണ്ട് 25 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ചി​റ​യി​ന്‍​കീ​ഴ് ക​ട​യ്ക്കാ​വൂ​ര്‍ റോ​ഡി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഗേ​റ്റി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി 88 ഭൂ ​ഉ​ട​മ​ക​ളി​ല്‍​നി​ന്ന് 1.5 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്തു. എ ​ക്ലാ​സും ബി ​ക്ലാ​സു​മാ​യി ത​രം​തി​രി​ച്ചാ​ണ് ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ച്ച​ത്. 13 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
റ​വ​ന്യൂ ഭൂ​മി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന താ​ലൂ​ക്ക്, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത്, സ​ബ് ര​ജി​സ്റ്റ​ര്‍ ഓ​ഫീ​സു​ക​ളു​ടെ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന് കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗ​മാ​യ ക​മ്മി​റ്റി​യാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
എ​സ്.​പി.​എ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നാ​ണ് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. ആ​റു​മാ​സ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക് മു​ഖ്യ അ​തി​ഥി​യാ​കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ ബീ​ഗം, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. അം​ബി​ക, ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളീ​ധ​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.