കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡ് വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചു
Thursday, January 21, 2021 11:46 PM IST
വി​ഴി​ഞ്ഞം : കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചു . ഒ​രു​വ​ർ​ഷം മു​മ്പ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നാ​ലു കോ​ടി രൂ​പ മു​ട​ക്കി ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. ക്വാ​ർ​ട്ടേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ വി​ഴി​ഞ്ഞം വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റി​ല​ധി​കം വ​രു​ന്ന റോ​ഡി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ട്ടി​പ്പൊ​ളി​ക്ക​ൽ പ​തി​വാ​കു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി​കു​ഴി​ക്കു​ന്ന കു​ഴി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി അ​ട​ക്കാ​റി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ ടൗ​ൺ​ഷി​പ്പി​ലെ പ​ള്ളി​ക്ക് സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ കു​ഴി​ച്ച കു​ഴി താ​ത്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി അ​പ​ക​ട​സൂ​ച​ന​യാ​യി വൃ​ക്ഷ ചി​ല്ല​ക​ൾ നാ​ട്ടി​യി​രി​ക്കു​ക​യാ​ണ് .

ഒ​രാ​ഴ്ച മു​മ്പ് ഇ​തേ​സ്ഥ​ല​ത്ത് വെ​ള്ളം പൊ​ട്ടി​യൊ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ത്തി​യ​ശേ​ഷം കു​ഴി സി​മ​ന്‍റും ച​ല്ലി​യും കൊ​ണ്ട് അ​ട​ച്ചി​രു​ന്നു. അ​തേ സ്ഥ​ല​ത്താ​ണ് വീ​ണ്ടും കു​ത്തി പൊ​ളി​ച്ചു വൃ​ക്ഷ ചി​ല്ല​ക​ൾ നാ​ട്ടി​യി​രി​ക്കു​ന്ന​ത്.​റോ​ഡ്നി​ർ​മി​ച്ച് അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​പാ​ല​ന ക​രാ​റു​ള്ള റോ​ഡ് കോ​ൺ​ട്രാ​ക്ട​റു​ടെ അ​നു​മ​തി​പോ​ലും ഇ​ല്ലാ​തെ​യാ​ണ് ഇ​ട​ക്കി​ടെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്.

വി​ഴി​ഞ്ഞം മ​റൈ​ൻ അ​ക്വേ​റി​യ​ത്തി​നു മു​ന്നി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പൈ​പ്പ് പൊ​ട്ടി​യ​ത്പ​രി​ഹ​രി​ക്കാ​ൻ കു​ഴി​ച്ച റോ​ഡി​ലെ കു​ഴി ഇ​നി​യും അ​ട​യ്ക്കാ​ത്ത നി​ല​യി​ലാ​ണ്. വി​ഴി​ഞ്ഞം​ഹാ​ർ​ബ​ർ, കോ​വ​ളം ലൈ​റ്റ് ഹൗ​സ് ബീ​ച്ച്, വി​ഴി​ഞ്ഞം മു​ഹ്യി​ദ്ദീ​ൻ പ​ള്ളി​എ​ന്നി​വി​ട​ങ്ങ​ളി​ൽ​എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും തീ​ർ​ത്ഥാ​ട​ക​രും ക്രൂ​ ചേഞ്ചിംഗ് സെന്‍ററിലെത്തുന്നവ​രും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി.