ക​ല​ത്തി​ൽ ത​ല കു​ടു​ങ്ങി​യ കു​ട്ടി​ക്ക് അ​ഗ്നി​ശ​മ​നസേ​ന ര​ക്ഷ​ക​രാ​യി
Friday, January 22, 2021 11:35 PM IST
കാ​ട്ടാ​ക്ക​ട : ക​ല​ത്തി​ൽ ത​ല കു​ടു​ങ്ങി​യ കു​ട്ടി​ക്ക് കി​ള്ളി അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ല​യി​ൻ​കീ​ഴ് ഇ​ര​ട്ട​ക്ക​ലു​ങ്ക് കാ​വും​പു​റ​ത്ത് വീ​ട്ടി​ൽ ജോ​യ്സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജ​യി​നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സ് ഒാ​ഫീ​സി​ലെ​ത്തി​ച്ച കു​ട്ടി​യുടെ തലയിൽ കുടുങ്ങിയ കലം മുറിച്ചുമാറ്റി.

മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ദേ​ശീ​യ ന​ഗ​രാ​രോ​ഗ്യ ദൗ​ത്യ​വും സം​യു​ക്ത​മാ​യി കാ​ഞ്ഞി​രം​പാ​റ എ​ല്‍​പി​എ​സി​ല്‍ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ദ​ന്ത​ല്‍ എ​ന്നി​വ​യി​ല്‍ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി.​മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​രം​പാ​റ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​മി ബാ​ലു നി​ര്‍​വ​ഹി​ച്ചു.

ആ​ഴ്ച ച​ന്ത ആ​രം​ഭി​ച്ചു

വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ഴ്ച ച​ന്ത പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ജീ​വ​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നംചെ​യ്തു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി. ​അ​ല്‍​ഫോ​ണ്‍​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ശ എ​സ്.​നാ​യ​ര്‍ പ്ര​സം​ഗി​ച്ചു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ആ​ര്യ​ങ്കോ​ട്ടെ സ്റ്റാ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.