"സ്മൃ​തി 21' ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്നേ​ഹി​ത ജെ​ന്‍റ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്കി​ന്‍റെ എ​ട്ടാ​മ​ത് വാ​ര്‍​ഷി​കാ​ച​ര​ണ പ​രി​പാ​ടി​യാ​യ ’സ്മൃ​തി 21’ ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും താ​ത്കാ​ലി​ക സം​ര​ക്ഷ​ണം, കൗ​ണ്‍​സി​ലിം​ഗ്, നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ജെ​ന്‍റ​ര്‍ ഹെ​ല്‍​പ്പ് ലൈ​ന്‍ വ​ഴി ന​ല്‍​കു​ന്ന​ത്. ഹെ​ല്‍​പ്പ് ഡെ​സ്കി​ല്‍ നാ​ളി​തു​വ​രെ 2,209 ടെ​ലി കേ​സു​ക​ളും 1,112 നേ​രി​ട്ടു​ള്ള പ​രാ​തി​ക​ളും ല​ഭി​ച്ചു. 1.484 പേ​ര്‍​ക്കു കൗ​ണ്‍​സി​ലിം​ഗും 913 പേ​ര്‍​ക്ക് താ​ത്കാ​ലി​ക അ​ഭ​യ​വും ന​ല്‍​കി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ആ​ര്‍. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, ജി​ല്ലാ ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ലിം​ഗ് എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​ര്‍, സ്നേ​ഹി​ത കൗ​ണ്‍​സി​ല​ര്‍ അ​നി​ത​കു​മാ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.