എ​സ്എ​ടി​യി​ല്‍ ലാ​പ്രോ​സ്കോ​പ്പി​ക് മെ​ഷീ​നി​ലൂ​ടെ ആ​ദ്യ ശ​സ്ത്ര​ക്രി​യ നടത്തി
Saturday, January 23, 2021 12:01 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ത്രീ ​ഡി ലാ​പ്രോ​സ്കോ​പ്പി​ക് മെ​ഷീ​ന്‍ വ​ഴി​യു​ള്ള ശ​സ്ത്ര​ക്രി​യ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി.
വ​ലി​യ മു​റി​വു​ക​ള്‍ ഒ​ഴി​വാ​ക്കി കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ശ​സ്ത്ര​ക്രി​യ സാ​ധ്യ​മാ​യ​തി​നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി വി​ടാ​മെ​ന്നു​ള്ള​താ​ണ് രോ​ഗി​ക്കു​ള്ള പ്ര​യോ​ജ​ന​ങ്ങ​ളി​ലൊ​ന്ന്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ നാ​ലു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് എ​സ്എ​ടി​യി​ലെ പു​തി​യ മെ​ഷീ​നി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് സാ​ധ്യ​മാ​കു​ന്ന​ത്.
ഫൈ​ബ്രോ​യ്ഡി​ന്‍റെ​യും കാ​ന്‍​സ​റി​ന്‍റെ​യും ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ​യു​മെ​ല്ലാം ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ 2 ഡി ​ലാ​പ്രോ​സ്കോ​പി​ക് മെ​ഷീ​നേ​ക്കാ​ള്‍ ര​ക്ത​ധ​മ​നി​ക​ളു​ടേ​ത​ട​ക്കം വ്യ​ക്ത​വും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പു​തി​യ മെ​ഷീ​നി​ലെ കാ​മ​റാ​ക്ക​ണ്ണു​ക​ള്‍​ക്കാ​കും. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കാ​നും ര​ക്ത ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മെ​ഷീ​ന്‍ സ്ഥാ​പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​തി​യ മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ​ത്തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 57കാ​രി​ക്ക് ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്.
ലാ​പ്രോ​സ്കോ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​ജ​യ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ ശ​സ്ത്ര​ക്രി​യ. ഡോ. ​ശി​ല്‍​പ്പ നാ​യ​ര്‍, ഡോ. ​മാ​യാ​ദേ​വി ബ്ര​ഹ്മാ​ന​ന്ദ​ന്‍, ഡോ. ​പ്രി​യ​ദ​ര്‍​ശി​നി, ഡോ. ​ല​ക്ഷ്മി പ്ര​ദീ​പ് എ​ന്നി​വ​രും അ​ന​സ്തേ​ഷ്യാ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ജ​യ​കു​മാ​ര്‍, ജൂ​ണി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ. ​അ​ഞ്ജു, ഹെ​ഡ് ന​ഴ്സു​മാ​രാ​യ ഷ​മീ​ല, ടെ​സ്ബി ആ​ശ (സ്ക്ര​ബ് ന​ഴ്സ്) എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ത്തു.