പാ​ലാ പു​ര​സ്കാ​രം : ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് നാ​ളെ സ​മ്മാ​നി​ക്കും
Saturday, January 23, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ കി​ഴ​ത​ടി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​റാ​മ​ത് മ​ഹാ​ക​വി പാ​ലാ നാ​രാ​യ​ണ​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് നാ​ളെ സ​മ്മാ​നി​ക്കും. തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി ​കാ​പ്പ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. പ്ര​ഫ. വി.​എ.​ൻ മു​ര​ളി അ​ധ്യ​ക്ഷ​നാ​കും. പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, വി.​ടി.​തോ​മ​സ് , കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, വി​നോ​ദ് വൈ​ശാ​ഖി, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ഡോ. ​സി. അ​ശോ​ക​ൻ, എം. ​എ​സ്. ശ​ശി​ധ​ര​ൻ, ര​വി പു​ലി​യ​ന്നൂ​ർ, ര​വി പാ​ലാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.