ഫ​ല​വൃ​ക്ഷ​തൈ ന​ടീ​ൽ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, January 23, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഫ​ല​വൃ​ക്ഷ​തൈ ന​ടു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വേ​ങ്ക​വി​ള ഡി​വി​ഷ​നി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി നി​ർ​വ​ഹി​ച്ചു. വേ​ങ്ക​വി​ള അ​ങ്ക​ണ​വാ​ടി മു​റ്റ​ത്ത് സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ർ​മ​യ്ക്കാ​യി സു​ഗ​ത വൃ​ക്ഷം എ​ന്ന നാ​മ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ തൈ ​ന​ട്ട​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ​ല​വൃ​ക്ഷ​തൈ ന​ടും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വൈ​ശാ​ഖ് , വേ​ങ്ക​വി​ള ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ ക​ണ്ണ​ൻ വേ​ങ്ക​വി​ള , എ.​ജി .അ​നു​ജ , എ.​എ​സ്. ഷീ​ജ, കൃ​ഷി ഒാ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ , ഗി​രീ​ഷ് ബി. ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.