ആ​ർ. കേ​ശ​വ​ൻ നാ​യ​ർ​ അനുസ്മരണം നടത്തി
Saturday, January 23, 2021 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ ചെ​യ​ർ​മാ​നാ​യി​രു​ന്ന ആ​ർ. കേ​ശ​വ​ൻ നാ​യ​ർ​ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം പ​ണി​യ​ണ​മെ​ന്ന് മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ആ​വ​ശ്യ​പ്പെ​ട്ടു.​ആ​ർ. കേ​ശ​വ​ൻ നാ​യ​രു​ടെ 38-ാമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ലു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ൻ മ​ന്ത്രി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​യം സു​കു, അ​ഡ്വ. എ​ൻ. ബാ​ജി, ആ​ർ. കേ​ശ​വ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ വ​ട്ട​പ്പാ​റ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, ടി. ​അ​ർ​ജു​ന​ൻ, കെ.ജെ. ബി​നു, എം. ​എ​സ് .ബി​നു, വി​ജ​യ​വി​ക്ര​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.