തി​രു​വ​ല്ലം ഉ​ണ്ണി​ക്കെ​തി​രെ പാ​റ​ശാ​ല​യി​ലും കേ​സ്
Monday, February 22, 2021 11:49 PM IST
പാ​റ​ശാ​ല: മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ല്ലം ഉ​ണ്ണി​ക്കെ​തി​രെ പാ​റ​ശാ​ല​യി​ലും കേ​സ്. നെ​ടി​യാം​കോ​ട് ഒ​ലി​വ് ഫാ​ൻ​സി സ്റ്റോ​ർ കു​ത്തി​ത്തു​റ​ന്ന് 28 ,400 രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ചാ​ന​ൽ​ക​ര​ക്ക് സ​മീ​പം വി​ഷ്ണു​ഭ​വ​നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (തി​രു​വ​ല്ലം ഉ​ണ്ണി, 57) പാ​റ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​റ​ശാ​ല സി​ഐ സോ​ള​മ​ൻ, എ​സ്ഐ ശ്രീ​ജി​ത്ത്, ജ​നാ​ർ​ദ​ന​ൻ,ജോ​സ്, ഷാ​ഡോ പോ​ല​സ് അം​ഗ​ങ്ങ​ളാ​യ പോ​ൾ​വി​ൻ, പ്ര​വീ​ൺ, ആ​ന​ന്ദ്, അ​ജി​ത്ത്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പി​എ​ച്ച്ഡി നേ​ടി​യ വ​നി​താ ക​ണ്ട​ക്ട​റെ ആ​ദ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : മ​ല​യാ​ള​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ കെ​എ​സ്ആ​ർ​ടി​സി പാ​ലോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ഡോ. ​ക​വി​ത ധ​ർ​മ​രാ​ജ​നെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ബി​ജെ​പി ന​ന്ദി​യോ​ടു പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​നു , ജ​ന​മി​ത്ര സെ​ക്ര​ട്ട​റി എ.​കെ. ഹ​രി​ലാ​ൽ, മു​ൻ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ച​ന്ദ്ര​ദാ​സ്, ആ​ല​മ്പാ​റ വാ​ർ​ഡ് മെ​മ്പ​ർ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.