വ്യാ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ജൂ​ൺ 30 വ​രെ നീ​ട്ട​ണം:​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Tuesday, February 23, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വ്യാ​പാ​ര ലൈ​സ​ൻ​സ് ഫീ​സ് പു​തു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 30 വ​രെ നീ​ട്ട​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത്, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​എ​ച്ച്. ആ​ലി​ക്കു​ട്ടി ഹാ​ജി, സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ​ല​യം സു​കു, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​സ​ൻ​സ് ഫീ​സ് പു​തു​ക്കാ​നു​ള്ള തീ​യ​തി 28ന് ​അ​വ​സാ​നി​ക്കു​മെ​ന്നി​രി​ക്കെ ബ​ഹു ഭൂ​രി​പ​ക്ഷം വ്യാ​പാ​രി​ക​ൾ​ക്കും പു​തു​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും
അ​തി​നാ​ൽ ജൂ​ൺ 30 വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം ന​ൽ​കി.