ബൈ​ക്ക് മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, February 24, 2021 11:35 PM IST
കാ​ട്ടാ​ക്ക​ട: ആ​ക്രി​ക്ക​ട​യി​ലെ ബൈ​ക്ക് മോ​ഷ​ണം പോ​യ കേ​സി​ൽപ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ൾ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് പു​ന്നാം​കോ​ണ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക​ട​യി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ വെ​ള്ള​നാ​ട് കു​തി​ര​കു​ളം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ന​ന്ദു​വും(​ന​ന്ദ​കു​മാ​ർ 21) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളും അ​റ​സ്റ്റി​ലാ​യ​ത്.​പു​ന്നാം​കോ​ണം ര​ജി​സ മ​ൻ​സി​ലി​ൽ സി​ദി​ഖി​ന്‍റെ പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട​യു​ടെ മു​ന്നി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ബൈ​ക്ക് ആ​ര്യ​നാ​ട്ടെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​കാ​ട്ടാ​ക്ക​ട പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​ക്കി.

വെ​ള്ളാ​യ​ണി ബ​ണ്ട് റോ​ഡി​ന് ന​ട​ൻ തി​ല​ക​ന്‍റെ പേ​രി​ട്ടു

നേ​മം: മ​ഹാ​ന​ട​ൻ തി​ല​ക​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് വെ​ള്ളാ​യ​ണി ബ​ണ്ട് റോ​ഡി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ട്ടു. തി​ല​ക​ൻ റോ​ഡ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത റോ​ഡ്നാ​മ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം സു​രേ​ഷ് ഗോ​പി എം​പി നി​ർ​വ​ഹി​ച്ചു. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്തു​കൃ​ഷ്ണ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ആ​തി​ര , സു​മോ​ദ് വെ​ള​ളാ​യ​ണി വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ്യാം​കു​മാ​ർ ,സു​രേ​ന്ദ്ര​ൻ, ശി​വ​ൻ​കു​ട്ടി നാ​യ​ർ, സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.