ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ലി​മി​റ്റ​ഡ്; മാ​നേ​ജ്മെ​ന്‍റ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മ​റി​യി​ക്ക​ണം: ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ലി​മി​റ്റ​ഡി​ന്‍റെ വേ​ളി യൂ​ണി​റ്റ് തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​ര്‍​ച്ച് അ​ഞ്ചി​ന് തീ​രു​മാ​നം എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഡോ.​എ​സ്.​ചി​ത്ര ക​മ്പ​നി മാ​നേ​ജ്മെ​ന്‍റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് സൗ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ട്രേ​ഡ് യൂ​ണി​യ​ന്‍-​മാ​നേ​ജ്മെ​ന്‍റ് സം​യു​ക്ത സ​മി​തി ച​ര്‍​ച്ച​യി​ലാ​ണ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ മാ​നേ​ജ്മെ​ന്‍റി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തൊ​ഴി​ല്‍​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി സ്ഥ​ലം മാ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി. ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ സം​ബ​ന്ധി​ച്ച ക​മ്പ​നി മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ടും ക​മ്പ​നി​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് ക്ഷേ​മ​മു​റ​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും മാ​ര്‍​ച്ച് അ​ഞ്ചി​ന് മാ​നേ​ജ്മെ​ന്‍റ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് രേ​ഖാ​മൂ​ലം നി​ല​പാ​ട് അ​റി​യി​ക്ക​ണ
മെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ര്‍​ച്ച് 10ന് ​രാ​വി​ലെ 11ന് ​തു​ട​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ച​ര്‍​ച്ച​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ കെ.​എം. സു​നി​ല്‍ (ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​ലേ​ഷ​ന്‍​സ് )കെ. ​ശ്രീ​ലാ​ല്‍ (എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് )എ​ന്നി​വ​രോ​ടൊ​പ്പം ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​എ​സ്.​പോ​റ്റി ,ഡി. ​മോ​ഹ​ന​ന്‍ ,ര​ത്ന​കു​മാ​ര്‍ (സി​ഐ​ടി​യു) , മ​ണ​ക്കാ​ട് ച​ന്ദ്ര​ന്‍​കു​ട്ടി, വ​ഞ്ചി​യൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ,എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ ,എ​സ്.​ആ​ര്‍.​ബൈ​ജു, കെ.​ജ​യ​കു​മാ​ര്‍ (ബി​എം​എ​സ് ) തു​ട​ങ്ങി​യ​വ​രും ക​മ്പ​നി പ്ര​തി​നി​ധി​ക​ളാ​യി ബി.​ഭോ​ജ്വാ​നി, എ​സ്.​ശ്യാം,എ​സ്.​മ​ഹേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.