കി​ള്ളി​യാ​ര്‍ ശു​ചീ​ക​ര​ണം: മൂ​ന്നാം​ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി
Wednesday, February 24, 2021 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: കി​ള്ളി​യാ​ര്‍ ശു​ദ്ധീ​ക​ര​ണ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി."​കി​ള്ളി​യാ​റൊ​രു​മ'​എ​ന്ന പേ​രി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ള്ളി​യാ​ർ അ​നു​ബ​ന്ധ തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ക​രി​പ്പൂ​ർ കാ​ക്ക​തോ​ട് ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​യാ​ര​ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​നുംതോ​ട്ടു​മു​ക്ക് പ​രി​യാ​രം പ​ത്താം​ക​ല്ല്തോ​ട് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​സ​തീ​ശ​നും, വാ​ളി​ക്കോ​ട് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത​യും നി​ർ​വ​ഹി​ച്ചു. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ​കി​ള്ളി​യാ​റി​ന്‍റെ 31 കൈ​വ​ഴി​യും ശു​ചീ​ക​രി​ക്കും.