പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ ഈ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​ണെ​ന്നും ക്ഷേ​ത്ര കോ​ന്പൗ​ണ്ടി​ലും വ​ഴി​ക​ളി​ലും പൊ​ങ്കാ​ല ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാം. എ​ന്നാ​ൽ അ​ത്ത​രം പൊ​ങ്കാ​ല നി​വേ​ദി​ക്കാ​ൻ പൂ​ജാ​രി​മാ​ർ എ​ത്തി​ല്ല.
27​ന് രാ​വി​ലെ 10.50ന് ​തോ​റ്റം​പാ​ട്ടു​കാ​ർ ക​ണ്ണ​കീ ച​രി​ത​ത്തി​ൽ പാ​ണ്ഡ്യ രാ​ജാ​വി​നെ വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​ക​ഴി​ഞ്ഞ​ശേ​ഷം ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു​ള്ള ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റും. മേ​ൽ​ശാ​ന്തി ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​ർ​ന്ന​ശേ​ഷം അ​തേ ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റും.
സ​ഹ​മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പാ​ട്ടു​പു​ര​യ്ക്കു സ​മീ​പ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രും. ക്ഷേ​ത്ര കോ​ന്പൗ​ണ്ടി​ലോ പ​രി​സ​ര​ങ്ങ​ളി​ലോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലോ പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞ് 3.40ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല നി​വേ​ദി​ക്കും. ആ​ചാ​രം പാ​ലി​ക്കാ​ൻ ഒ​രു ബാ​ല​ൻ മാ​ത്രം ഇ​ത്ത​വ​ണ ചൂ​ര​ൽ കു​ത്തും. രാ​ത്രി എ​ട്ടി​ന് മ​ണ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ൽ കു​ത്തി​യോ​ട്ട ബാ​ല​ൻ പ​ങ്കു​ചേ​രും. രാ​ത്രി എ​ട്ടി​ന് മ​ണ​ക്കാ​ട് നി​ന്ന് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും.​പൊ​ങ്കാ​ല ദി​വ​സം ന​ട​ക്കു​ന്ന താ​ല​പ്പൊ​ലി ച​ട​ങ്ങി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് 10നും 12​നും മ​ധ്യേ​യു​ള്ള ബാ​ലി​ക​മാ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കും. 28ന് ​രാ​ത്രി അ​ത്താ​ഴ പൂ​ജ​യ്ക്കു​ശേ​ഷം കാ​പ്പ​ഴി​ക്കും. പൂ​ല​ർ​ച്ചെ ഒ​ന്നി​ന് കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ശ​ശി​ധ​ര​ൻ​നാ​യ​ർ, ബി.​അ​നി​ൽ​കു​മാ​ർ, കെ.​ശി​ശു​പാ​ല​ൻ​നാ​യ​ർ, വി.​കെ.​കൃ​ഷ്ണ​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.