കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, February 25, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജാ​യ കെ​എ​സ്ആ​ർ​ടി​സി റീ​സ്ട്ര​ക്ച​ര്‍ 2.0 ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​യ​റ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, സൂ​പ്പ​ർ ക്ലാ​സ് ബ​സ് ടെ​ർ​മി​ന​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് ​ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ​രെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ഡോ.​ശ​ശി ത​രൂ​ർ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സൂ​പ്പ​ർ ക്ലാ​സ് ബ​സ് ടെ​ർ​മി​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ലെ യാ​ത്രാ​ക്കാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ​പ്പെ​ടാ​തെ സ​മ​യം ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​മാ​ന​ത്തി​ന്‍റെ സ​മ​യം അ​നു​സ​രി​ച്ച് ദീ​ർ​ഘ ദൂ​ര ബ​സു​ക​ൾ എ​യ​ർ​പോ​ർ​ട്ട് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ക്കും. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​ന​യ​റ​യി​ലെ സൂ​പ്പ​ർ ക്ലാ​സ് ബ​സ് ടെ​ർ​മി​ന​ലി​ലേ​ക്കും , തി​രി​ച്ചും ഫീ​ഡ​ർ ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ക്കു​ന്നു​ണ്ട്. സൂ​പ്പ​ർ ക്ലാ​സ് ബ​സ് ടെ​ർ​മി​ന​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ ശീ​തീ​ക​രി​ച്ച ബ​സ് ടെ​ർ​മി​ന​ൽ എ​ന്നു​മാ​ത്ര​മ​ല്ല. ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​യ റ​സ്റ്റ് റൂ​മു​ക​ൾ, ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും.