സ്പെ​ഷ​ല്‍ വാ​ക്സി​നേ​ഷ​ന്‍ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി
Thursday, February 25, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ് സ്പെ​ഷ്യ​ല്‍ വാ​ക്സി​നേ​ഷ​ന്‍ മാ​തൃ​കാ​പ​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ ശൈ​ല​ജ ടീ​ച്ച​ര്‍. കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കൂ. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മാ​തൃ​ക പി​ന്തു​ട​ര്‍​ന്ന് മ​റ്റു​ള്ള ജി​ല്ല​ക​ളി​ലും സ്പെ​ഷ​ല്‍ വാ​ക്സി​നേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ 98 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മാ​ര്‍​ച്ച് ആ​ദ്യം​ത​ന്നെ 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ഒ​രേ​സ​മ​യം കോ​വി​ഡ് പ്ര​തി​രോ​ധ​വും വാ​ക്‌​സി​ന്‍ വി​ത​ര​ണ​വും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ള്‍ മ​ന്ത്രി വി​ല​യി​രു​ത്തി. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രു​മാ​യും മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ് ഷി​നു, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.