പ്രധാനമന്ത്രി കോർപറേറ്റ് മാനേജരെപ്പോലെ'
Thursday, February 25, 2021 11:54 PM IST
ശ്രീ​കാ​ര്യം : ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​തി​നേ​ക്കാ​ൾ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ മാ​നേ​ജ​രാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ ശ്രീ​കാ​ര്യ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങ​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.