ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 26, 2021 11:59 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച്ച ​ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ഞ്ചി​റ​വി​ള ഗ​വ. യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ബ്ദു​റ​ഹ്മാ​ൻ വീ​ട്ടി​ലെ​ത്തി​യാ​ണ് മേ​യ​ർ ലാ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ഒ​രു വി​ദ്യാ​ർ​ഥി ത​ന്‍റെ ചു​റ്റു​പാ​ടു​ക​ളു​മാ​യി ഇ​ട​പ​ഴ​കി പ​ഠ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജു ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​പി​ഒ ശ്രീ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ബി. ​ഷീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.