തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ : തു​റ​മു​ട​ക്കി​യു​ള്ള പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു
Friday, February 26, 2021 11:59 PM IST
വി​ഴി​ഞ്ഞം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ ന​ന്ന്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ തു​റ​മു​ട​ക്കി​യു​ള്ള പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ഒ​ന്നും ഇ​ന്ന് ക​ട​ലി​ൽ ഇ​റ​ങ്ങി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ജി​ല്ല​യി​ൽ കൊ​ല്ലം​കോ​ട് മു​ത​ൽ മാ​മ്പ​ള്ളി വ​രെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​പേ​ക്ഷി​ച്ച് ഇ​ന്ന് പ്ര​തി​ഷേ​ധി​ക്കും.

ഏ​റ്റ​വു​മ​ധി​കം വ​ള്ള​മി​റ​ങ്ങു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ​വും പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. നി​ല​വി​ൽ ത​ന്നെ​മ​ത്സ്യ​ല​ഭ്യ​ത തീ​രെ കു​റ​ഞ്ഞ് ന​ഷ്ട്ര​ക്ക​ണ​ക്കു​ക​ൾ എ​ണ്ണു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ക​രാ​ർ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വാ​ദം. ഏ​റ്റ​വു​മ​ധി​കം പ​ര​മ്പ​രാ​ഗ​ത​മീ​ൻ പി​ടി​ത്ത​ക്കാ​രു​ള്ള ജി​ല്ല​യാ​ണ് തി​രു​വ​ന​ന്ത​പു​രം.​യ​ന്ത്രം​ഘ​ടി​പ്പി​ച്ച ചെ​റി​യ ഔ​ട്ട് ബോ​ർ​ഡ് ബോ​ട്ടു​ക​ളി​ൽ ഉ​ൾ​ക്ക​ട​ൽ വ​രെ പോ​യി വ​രു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രു​ണ്ട്. ഓ​ഖി​ക്ക് ശേ​ഷ​മു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​വും ക​ട​ലി​ന്‍റെ ഗ​തി മാ​റ്റ​വും​മെ​ല്ലാം മീ​ൻ ല​ഭ്യ​ത​ക്ക് സാ​ര​മാ​യ കു​റ​വു വ​ന്നു.​ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ച്ചു.​ഇ​തി​നി​ട​യി​ൽ 400 ട്രോ​ള​ർ ബോ​ട്ടു​ക​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കും ആ​ഴ​ക്ക​ട​ലി​ൽ നി​ന്ന് മീ​ൻ​പി​ടി​ക്കാ​നു​ള്ള അ​നു​മ​തി അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​യ വാ​ർ​ത്ത ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.​ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് ത​ങ്ങ​ൾ എ​ല്ലാ​വ​രും രം​ഗ​ത്തു​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. റാ​ലി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യു​ള്ള ഹ​ർ​ത്താ​ലി​ന് ജ​ന​ത്തി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ള്ള​താ​യി സ്വ​ത​ന്ത്ര​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​നേ​താ​വ് അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സും അ​റി​യി​യി​ച്ചു.​ക​രാ​റി​നെ​തി​രെ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ത്യ​ഗ്ര​ഹ​വും ഇ​ന്ന് വി​ഴി​ഞ്ഞം ക​ട​പ്പു​റ​ത്ത് ന​ട​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ന​ട​ത്തും.