പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ ക​ത്തി​ച്ച​താ​യി പ​രാ​തി
Saturday, February 27, 2021 11:23 PM IST
കാ​ട്ടാ​ക്ക​ട : വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ​ശാ​ല നൂ​ലി​യോ​ട് ചേ​മ്പു​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ ​ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

നൂ​ലി​യോ​ട് ചേ​മ്പു​പ​റ​മ്പ് അ​ജി​ത ഭ​വ​നി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ യ​മ​ഹ എ​ഫ്സി ബൈ​ക്ക്, നൂ​ലി​യോ​ട് ചേ​മ്പു​പ​റ​മ്പ് വീ​ട്ടി​ൽ സ​ന​ൽ​കു​മാ​റി​ന്‍റെ ആ​ക്ടീ​വ സ്കൂ​ട്ട​ർ, നൂ​ലി​യോ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ സ്പ്ലെ​ന്‍റ​ർ ബൈ​ക്ക് എ​ന്നി​വ​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. വാ​ഹ​ന ഉ​ട​മ​ക​ളാ​യ മൂ​വ​രു​ടേ​യും വീ​ടു​ക​ൾ ചേ​മ്പു​പ​റ​മ്പ് വ​ലി​യ പാ​റ​യ്ക്ക് താ​ഴ് വാ​ര​ത്താ​ണ്. ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തോ​ള​മാ​യി മൂ​വ​രും ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 ന് ​പ​തി​വു​പോ​ലെ വാ​ഹ​ന​ങ്ങ​ൾ പൂ​ട്ടി​വ​ച്ച​ശേ​ഷം ബ​ന്ധു​ക്ക​ളാ​യ ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

രാ​ത്രി ഒ​ന്നി​ന് പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് വ​ണ്ടി​ക​ളും ക​ത്തി​യ​മ​രു​ന്ന​ത് ക​ണ്ട​ത്. ബാ​ല​ച​ന്ദ്ര​ൻ യു​വ​മോ​ർ​ച്ച വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​ണ്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.