ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Monday, March 1, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​യ​ൽ​വാ​സി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച ക​ക്കോ​ട്ടു​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജി (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​രു​ണി​ന്‍റെ ബൈ​ക്ക് ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കി​ളി​മാ​നൂ​ർ എ​സ്ഐ ടി.​ജെ. ജ​യേ​ഷ്, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ സ​വാ​ദ് ഖാ​ൻ, സു​രേ​ഷ് കു​മാ​ർ, എ​എ​സ്ഐ ഷ​ജിം, സി​പി​ഒ​മാ​രാ​യ റി​യാ​സ്, വി​നീ​ഷ്, സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ജി​യെ റി​മാ​ൻ​ഡു ചെ​യ്തു.